

കോതമംഗലം : കോതമംഗലത്തുനിന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷിബു തെക്കുംപുറം അഞ്ചക്ക ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് യുഡിഎഫ് നിയോജക മണ്ഡലം വിലയിരുത്തി. നിയോജക മണ്ഡലത്തിലെ എട്ടു പഞ്ചായത്തുകളും മുനിസിപ്പാലിറ്റിയും ഉള്‍ക്കൊള്ളുന്ന നിയമസഭാ മണ്ഡലത്തില്‍ നെല്ലിക്കുഴി പഞ്ചായത്തില്‍ ഉള്‍പ്പെടെ എല്ലായിടത്തും യുഡിഎഫ് വന്‍ മുന്നേറ്റം ഉണ്ടാക്കിയതായി യോഗം വിലയിരുത്തി.
സെന്‍ട്രല്‍ ഇലക്ഷന്‍ കമ്മിറ്റി ഓഫീസില്‍ കൂടിയ യോഗം കെപിസിസി മെമ്പര്‍ എ ജി ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ഇലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഷമീര്‍ പനക്കല്‍ അധ്യക്ഷനായി. യു ഡി എഫ് ജില്ലാകണ്‍വീനറും സ്ഥാനാര്‍ത്ഥിയുമായ ഷിബു തെക്കുംപുറം,കെ പി ബാബു, പി എം സക്കറിയ , എ ടി പൗലോസ് എന്നിവര്‍ പ്രസംഗിച്ചു.
Content Highlight : UDF is expected to have a huge majority in Kothamangalam