'ധീരന്മാരാം പോരാളികളെ…'; ടി പുരുഷോത്തമന്റെ വീട് ആക്രമിച്ച കേസിലെ പ്രതികൾക്ക് അഭിവാദ്യവുമായി CPIM പ്രവർത്തകർ

കേസില്‍ ഡിവൈഎഫ്‌ഐയുടെ അഞ്ച് നേതാക്കളെയാണ് ഇന്നലെയും ഇന്നുമായി അറസ്റ്റ് ചെയ്തത്

'ധീരന്മാരാം പോരാളികളെ…'; ടി പുരുഷോത്തമന്റെ വീട് ആക്രമിച്ച കേസിലെ പ്രതികൾക്ക് അഭിവാദ്യവുമായി CPIM പ്രവർത്തകർ
dot image

കണ്ണൂര്‍: പയ്യന്നൂരില്‍ വി കുഞ്ഞികൃഷ്ണന്‍ അനുകൂലി ടി പുരുഷോത്തമന്റെ വീട് ആക്രമിച്ച കേസിലെ പ്രതികള്‍ക്ക് അഭിവാദ്യവുമായി സിപിഐഎം പ്രവര്‍ത്തകര്‍. പയ്യന്നൂര്‍ പൊലീസ് സ്റ്റേഷന്‍ വളപ്പിലാണ് സംഭവം. പൊലീസ് സ്റ്റേഷനില്‍ നിന്നും ജയിലിലേക്ക് മാറ്റുന്നതിനിടെയാണ് സിപിഐഎം പ്രവര്‍ത്തകര്‍ അഭിവാദ്യം അറിയിച്ച് മുദ്രാവാക്യം വിളിച്ചത്. ധീരന്മാരാം പോരാളികളെ നിങ്ങള്‍ക്കായിരം അഭിവാദ്യങ്ങള്‍, കള്ളക്കേസില്‍ ജയിലറയോ എന്നിങ്ങനെയാണ് മുദ്രാവാക്യങ്ങള്‍.

കേസില്‍ ഡിവൈഎഫ്‌ഐയുടെ അഞ്ച് നേതാക്കളെയാണ് ഇന്നലെയും ഇന്നുമായി അറസ്റ്റ് ചെയ്തത്. സിപിഐഎം വിട്ട് യുഡിഎഫ് സ്വതന്ത്രനായി പയ്യന്നൂരില്‍ മത്സരിച്ച വി കുഞ്ഞികൃഷ്ണനെ അനുകൂലിച്ചതിന്റെ പേരിലാണ് പാര്‍ട്ടി അംഗമായ ടി പുരുഷോത്തമന്റെ വീടും കാറും അക്രമിച്ച് നശിപ്പിച്ചത്.

ഡിവൈഎഫ്‌ഐ പയ്യന്നൂര്‍ വെസ്റ്റ് മേഖല പ്രസിഡന്റ് സുധീഷ്, മേഖലാ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം അജയ്, മേഖലാ കമ്മിറ്റി അംഗങ്ങളായ അശ്വിന്‍, സുനാജ് എന്നിവരും സിപിഐഎം അംഗവുമായ കുന്നിയൂര്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തിയത്. അതേസമയം വി കുഞ്ഞികൃഷ്ണന്റെ പ്രചരണത്തിന് എഴുതിയ മതില്‍ പൊളിച്ചതിലും പോളി ഗ്രീന്‍ ഹൗസ് കത്തിച്ച സംഭവത്തിലും ഉള്‍പ്പെട്ട പ്രതികളെ പൊലീസ് കണ്ടെത്തിയിട്ടില്ല.

Content Highlights: CPIM workers greet the accused in the attack on T Purushothaman's house

dot image
To advertise here,contact us
dot image