

ഇന്ത്യൻ പ്രീമിയർ ലീഗിലെ ലക്നൗ സൂപ്പർ ജൈൻറ്സ് - ഗുജറാത്ത് ടൈറ്റൻസ് പോരാട്ടത്തിൽ ജിടിയ്ക്ക് ഏഴ് വിക്കറ്റിന്റെ ജയം. ലക്നൗ ഉയർത്തിയ 165 റൺസ് എന്ന വിജയലക്ഷ്യം ഒരു ഓവറും രണ്ട് പന്തും ബാക്കി നിൽക്കെ ഗുജറാത്ത് മറികടന്നു. ഗുജറാത്തിനായി നായകൻ ശുഭ്മാൻ ഗില്ലും (56), ജോസ് ബട്ട്ലറും (60) അർധസെഞ്ചുറിയോടെ തിളങ്ങി. ജിടിക്കെതിരായുള്ള വിക്കറ്റ് വേട്ടയിൽ ലക്നൗ ബൗളർമാരായ മുഹമ്മദ് ഷമ്മി, പ്രിൻസ് യാദവ്, ദിഗ്‌വേഷ് രതി എന്നിവർ ഓരോ വിക്കറ്റുകൾ വീതവും വീഴ്ത്തി. ടോസ് നേടിയ ഗുജറാത്ത് ലക്നൗവിനെ ആദ്യം ബാറ്റിങ്ങിന് അയക്കുകയായിരുന്നു.
മത്സരത്തിന്റെ രണ്ടാം ഓവറിൽ തന്നെ ലക്നൗവിന് തങ്ങളുടെ ആദ്യ വിക്കറ്റ് നഷ്ടമായിരുന്നു. രണ്ടാം ഓവറിലെ മൂന്നാം പന്തിൽ കാഗിസോ റബാഡയാണ് മാർഷിനെ ഡഗ്ഔട്ടിലേക്ക് മടക്കി അയച്ചത്. മാർഷ് അടിച്ച പന്ത് നേരെ ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന്റെ കൈകളിൽ ഭദ്രമാവുകയായിരുന്നു. പിന്നീട് അഞ്ച്, ഏഴ്, ഒൻപത്, പതിനഞ്ച്, പതിനേഴ്, പത്തൊൻപത്, ഇരുപത് എന്നി ഓവറുകളിലും എൽഎസ്ജിയുടെ ബാറ്റർമാരെ ഗുജറാത്ത് ബൗളർമാർ മടക്കി അയച്ചു. ലക്നൗ നിരയിൽ ഐഡൻ മാർക്രമിന് മാത്രമാണ് തിളങ്ങാനായത്. ഒരു സിക്സറും, അഞ്ച് ബൗണ്ടറിയും അടക്കം 21 പന്തിൽ 30 റൺസായിരുന്നു താരം ടീമിനായി നേടിയത്.
ബൗളിങ്ങിൽ ഗുജറാത്തിന്റെ പ്രസിദ്ധ് കൃഷ്ണ മികച്ച പ്രകടനം കാഴ്ച്ചവെച്ചു. നാല് ഓവറിൽ 28 റൺസ് മാത്രം വഴങ്ങിയാണ് പ്രസിദ്ധ് നാല് വിക്കറ്റുകൾ നേടിയത്. പ്രസിദ്ധ് കൃഷ്ണയ്ക്ക് പുറമെ അശോക് ശർമ രണ്ട് വിക്കറ്റുകളും റബാഡ, മുഹമ്മദ് സിറാജ് എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. എന്നാൽ, ലക്നൗവിന്റെ അഫ്ഗാൻ താരം റഷീദ് ഖാന് വിക്കറ്റുകൾഒന്നും തന്നെ നേടാനായില്ല.
Content highlight: GT won by 7 wickets against LSG