'നോ കൺഫ്യൂഷൻ, അമ്പലപ്പുഴ വഞ്ചനയുടെ രാഷ്ട്രീയത്തോട് സലാം പറയും': എച്ച് സലാം

അമ്പലപ്പുഴ ഇത്തവണയും ഇടതോരം ചേരുമെന്നും എച്ച് സലാം

'നോ കൺഫ്യൂഷൻ, അമ്പലപ്പുഴ വഞ്ചനയുടെ രാഷ്ട്രീയത്തോട് സലാം പറയും': എച്ച് സലാം
dot image

അമ്പലപ്പുഴ: നിയമസഭ തെരഞ്ഞെടുപ്പിൽ അമ്പലപ്പുഴ മണ്ഡലത്തിൽ എൽഡിഎഫ് വിജയിക്കുമെന്ന കാര്യത്തിൽ ഒരു കൺഫ്യൂഷനും ഇല്ലെന്ന് എച്ച് സലാം. ഏറെ വാശിയേറിയ പോരാട്ടത്തിൽ അഭിമാനകരമായ വിജയം നേടുമെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ ആത്മവിശ്വാസം പ്രകടിപ്പിച്ചു. യുഡിഎഫ് സ്ഥാനാർത്ഥിയായ ജി സുധാകരൻ നേടുന്ന ബിജെപി വോട്ടിന്റെ എണ്ണമനുസരിച്ച് ഭൂരിപക്ഷത്തിൽ വ്യത്യാസം വരുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അമ്പലപ്പുഴ ഇത്തവണയും ഇടതോരം ചേരുമെന്നും വഞ്ചനയുടെ രാഷ്ട്രീയത്തോടെ സലാം പറയുമെന്നും നിലവിലെ എംഎൽഎ കൂടിയായ എച്ച് സലാം ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നുണ്ട്. ഒപ്പം എൽഡിഎഫ് വിജയത്തിനായി പ്രവർത്തിച്ച പ്രവർത്തകർക്കും നേതാക്കൾക്കും അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തിട്ടുണ്ട്.

'അമ്പലപ്പുഴയില്‍ നോ കണ്‍ഫ്യൂഷന്‍..
അമ്പലപ്പുഴ മണ്ഡലത്തില്‍ എല്‍ ഡി എഫ് വിജയത്തില്‍ ഒരു കണ്‍ഫ്യൂഷനും ഇല്ല. ഏറെ വാശിയേറിയ പോരാട്ടത്തില്‍ അഭിമാനകരമായ വിജയം നേടും..

എല്‍ ഡി എഫ് 62000 ലധികം വോട്ട് നേടും. BJP, UDF ഡീലിന്റെ ഭാഗമായി യു ഡി എഫ് സ്ഥാനാര്‍ഥി
ജി സുധാകരന്‍ നേടുന്ന ബി ജെ പി യുടെ വോട്ടിന്റെ അളവിനനുസരിച്ച് ഭൂരിപക്ഷത്തില്‍ വ്യത്യാസം വരും.
5000 ല്‍ കൂടുതല്‍ BJP വോട്ട് യുഡിഎഫ് സ്ഥാനാര്‍ഥിക്ക് കിട്ടിയാല്‍ എല്‍ ഡി എഫ് 5000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിക്കും.

BJP 20000 ന് മുകളില്‍ നേടിയാല്‍ എല്‍ ഡി എഫ് ഭൂരിപക്ഷം 10000 കടക്കും..
മാധ്യമങ്ങള്‍ക്ക് ഒരു കണ്‍ഫ്യൂഷനും വേണ്ട.
അമ്പലപ്പുഴ ഇടതോരം ചേരും..
രാഷ്ട്രീയ നെറിവ് കാണിക്കും..

വഞ്ചനയുടെ രാഷ്ട്രീയത്തോട് സലാം പറയും..
അമ്പലപ്പുഴയില്‍ എല്ലാ ജാതി, മത വിഭാഗത്തിലുമുള്ള മനുഷ്യര്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥിയായ എനിക്ക് വോട്ട് ചെയ്തിട്ടുണ്ട്. ഇടതുപക്ഷക്കാരും ഇടതുപക്ഷം അല്ലാത്ത ഒരു വിഭാഗം മനുഷ്യരുടെയും വോട്ടുകള്‍ ലഭിച്ചിട്ടുണ്ട്..
വിജയം ഉറപ്പ്..

എല്‍ ഡി എഫ് തുടരും..
അമ്പലപ്പുഴ വളരും..
അമ്പലപ്പുഴയില്‍ ഉയര്‍ന്നു വന്ന പ്രത്യേക രാഷ്ട്രീയ അന്തരീക്ഷത്തില്‍ നേരും നെറിവുമാണ് ജീവിതത്തില്‍ പ്രധാനമെന്ന് കരുതി വിവേകപൂര്‍വ്വം പിന്തുണച്ച എല്ലാ പ്രിയപ്പെട്ട വോട്ടര്‍മാര്‍ക്കും നന്ദി..

നമ്മുടെ വിജയത്തിന് വേണ്ടി ഊണും ഉറക്കവും ഉപേക്ഷിച്ച് രാപകല്‍ ഒരു മാസക്കാലം പ്രവര്‍ത്തിച്ച എല്‍ ഡി എഫ് പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും മനസ് നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു. എന്ന് എച്ച് സലാം ഫേസ്ബുക്കില്‍ കുറിച്ചു.

Content Highlights: LDF candidate H Salam has expressed strong confidence in retaining the sitting seat, dismissing any confusion over the election outcome

dot image
To advertise here,contact us
dot image