'സ്ത്രീയോട് കാണിക്കേണ്ട ഒരു മാന്യതയും കാണിച്ചില്ല, ടി പി രാമകൃഷ്ണനെപ്പോലെ ഒരാള്‍ അത് ചെയ്യുന്നത് കഷ്ടം'

'യുഡിഎഫ് വികസനത്തില്‍ ഊന്നിക്കൊണ്ടുള്ള പ്രചാരണമാണ് നടത്തുന്നത്. സ്വര്‍ണക്കൊള്ള തെരഞ്ഞെടുപ്പില്‍ പ്രചാരണ വിഷയമാക്കും'

'സ്ത്രീയോട് കാണിക്കേണ്ട ഒരു മാന്യതയും കാണിച്ചില്ല, ടി പി രാമകൃഷ്ണനെപ്പോലെ ഒരാള്‍ അത് ചെയ്യുന്നത് കഷ്ടം'
dot image

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവില്‍ നല്ല ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍. വട്ടിയൂര്‍ക്കാവില്‍ പ്രചാരണരംഗത്ത് ആള്‍ക്കാര്‍ക്ക് ഒരു ക്ഷാമവുമില്ല. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ഇരട്ടി കൗണ്‍സിലര്‍മാര്‍ ഈ മണ്ഡലത്തില്‍ യുഡിഎഫിന് ഉണ്ട്. കോണ്‍ഗ്രസിന്റെ കാര്യത്തില്‍ ആര്‍ക്കും ആശങ്ക വേണ്ടെന്നും കെ മുരളീധരന്‍ പറഞ്ഞു.

പേരാമ്പ്രയിലെ അനൗണ്‍സ്‌മെന്റ് വിവാദത്തിലും കെ മുരളീധരന്‍ പ്രതികരിച്ചു. യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ വ്യക്തിപരമായി അധിക്ഷേപിക്കുകയാണ് ചെയ്തത്. ഒരു സത്രീയോട് കാണിക്കേണ്ട ഒരു മാന്യതയും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കാണിച്ചില്ല. ടി പി രാമകൃഷ്ണനെപ്പോലെ ഒരാള്‍ അത് ചെയ്യുന്നത് കഷ്ടമാണെന്നും കെ മുരളീധരന്‍ പറഞ്ഞു. നിയമസഭയില്‍ ബിജെപിയ്ക്ക് രണ്ടക്കത്തില്‍ കൂടുതല്‍ പ്രതിനിധികള്‍ ഉണ്ടാകുമെന്ന സുരേഷ് ഗോപിയുടെ പ്രതികരണം തമാശയാണെന്നും കെ മുരളീധരന്‍ പറഞ്ഞു.

യുഡിഎഫ് വികസനത്തില്‍ ഊന്നിക്കൊണ്ടുള്ള പ്രചാരണമാണ് നടത്തുന്നത്. സ്വര്‍ണക്കൊള്ള തെരഞ്ഞെടുപ്പില്‍ പ്രചാരണ വിഷയമാക്കും. സ്വര്‍ണക്കൊള്ള ജനങ്ങളുടെ ഇടയില്‍ നന്നായി എത്തിയിട്ടുണ്ടെന്നും മുരളീധരന്‍ പറഞ്ഞു. കോണ്‍ഗ്രസിനായി കര്‍ണാടകയില്‍ നിന്നും തെലങ്കാനയില്‍ നിന്നും പണം ഒഴുകുന്നുവെന്ന പരാമര്‍ശത്തോട് ഒഴുക്കാന്‍ തക്കവണ്ണം ഞങ്ങള്‍ അവിടെയൊന്നും സമ്പാദിച്ചു കൂട്ടിയിട്ടില്ലെന്ന് കെ മുരളീധരന്‍ പരിഹസിച്ചു. പണ്ട് ത്രിപുരയില്‍ നിന്നും ബംഗാളില്‍ നിന്നും വന്നതുപോലെ ഞങ്ങള്‍ക്ക് ആ ഏര്‍പ്പാട് ഒന്നുമില്ല. അല്ലാതെ തന്നെ പ്രവര്‍ത്തകര്‍ ആവേശത്തോടെ തെരഞ്ഞെടുപ്പ് രംഗത്തുണ്ടെന്നും കെ മുരളീധരന്‍ പറഞ്ഞു.

Content Highlights: UDF candidate K Muraleedharan says he will win with a good majority in Vattiyoorkkav

dot image
To advertise here,contact us
dot image