

കൊല്ലം: കൊല്ലം നഗരത്തില്‍ ഗുണ്ടാ താവളം. ഗുണ്ടാ അസോസിയേഷന്‍ ഓഫീസ് തുറക്കാന്‍ ഒരു സംഘം ഗുണ്ടകള്‍ പദ്ധതിയിട്ടതായാണ് വിവരം. നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതികളാണ് കോളേജ് ജംഗ്ഷന് സമീപം ഓഫീസ് തുറക്കാന്‍ പദ്ധതി ഇട്ടത്.
ഓഫീസ് തുറക്കുന്നതിന് മുന്നോടിയായി ഗുണ്ടകള്‍ യോഗം ചേര്‍ന്നു. തോക്ക് ഉള്‍പ്പെടെയുള്ള മാരകായുധങ്ങളുമായാണ് യോഗത്തിന് ഗുണ്ടകള്‍ എത്തിയത്. ഇതിന്റെ ദൃശ്യങ്ങള്‍ റിപ്പോര്‍ട്ടറിന് ലഭിച്ചു. ദൃശ്യങ്ങളിലുള്ള പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞു. സംഘം ചേര്‍ന്നവര്‍ കൊടും ക്രിമിനലുകളാണ്. ആറുപേര്‍ക്കെതിരെ ഈസ്റ്റ് പൊലീസ് കേസെടുത്തു. ഇക്കഴിഞ്ഞ ജനുവരിയിലായിരുന്നു സംഭവം.
Content Highlights: reports that a group of goons planned to open a Goon Association office in Kollam