

കണ്ണൂര്‍: തലശേരിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കാരായി രാജന് ഫസല്‍ വധക്കേസില്‍ ബന്ധമില്ലെന്ന് എസ്ഡിപിഐക്ക് അറിയാമെന്ന് സ്പീക്കറും സിറ്റിങ് എംഎല്‍എ എന്‍ ഷംസീര്‍. തലശ്ശേരിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ കാരായിയെ പ്ലാന്‍ ചെയ്ത് പെടുത്തിയതാണ്. യഥാര്‍ത്ഥ പ്രതികളെ കണ്ടെത്താനുള്ള നിയമപോരാട്ടം വിചാരണക്ക് ശേഷം തുടരും. കള്ളക്കേസ് ചുമത്തിയ ഉദ്യോഗസ്ഥര്‍ക്ക് എതിരെയും നിയമപോരാട്ടം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
സീറ്റ് നല്‍കാതെ പാര്‍ട്ടി തഴഞ്ഞോ എന്ന ചോദ്യത്തിനും ഷംസീര്‍ മറുപടി പറഞ്ഞു. സീറ്റില്ലാത്തത് കേരളമാകെ സഞ്ചരിക്കാനുള്ള അവസരമായി മാറി. മത്സരരംഗത്ത് ഉണ്ടായിരുന്നുവെങ്കില്‍ കോവളത്തും,നേമത്തും, കഴക്കൂട്ടത്തുമൊക്കെ പ്രചാരണത്തിന് എത്താന്‍ പറ്റുമായിരുന്നോയെന്ന് ഷംസീര്‍ ചോദിച്ചു.
ഭരണമാറ്റം ആവശ്യപ്പെടുന്ന സാംസ്ക്കാരിക മേഖലയിലുള്ളവര്‍ക്ക് എതിരെയും ഷംസീര്‍ പ്രതികരിച്ചു. കല്‍പ്പറ്റ നാരായണനും എംഎന്‍ കാരശ്ശേരിയും പ്രഖ്യാപിത ഇടതുപക്ഷ വിരുദ്ധരാണ്.
എല്ലാക്കാലത്തും യുഡിഎഫിന് വോട്ട് ചെയ്യുന്നവര്‍ ഇത്തവണ യുഡിഎഫിന് വോട്ട് ചെയ്യണമെന്ന് പറയുന്നുവെന്ന് മാത്രം. അതിനപ്പുറം അവരെ കാണേണ്ട കാര്യമില്ലെന്നും ഷംസീര്‍ പറഞ്ഞു.
Content Highlights: “SDPI knows Karayi Rajan has no link to the Fazal murder case”; A. N. Shamseer