

കോട്ടയം: വിദേശ സംഭാവന നിയന്ത്രണ നിയമ ഭേദഗതി (എഫ്‌സിആര്‍എ) ബില്ല് മാറ്റിവെച്ചത് താല്‍ക്കാലിക ആശ്വാസമെന്ന് യൂഹാനോന്‍ മാര്‍ ദീയസ്കോറോസ് മെത്രാപ്പോലീത്ത. സഭകളോട് ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് മെത്രാപ്പോലീത്ത പറഞ്ഞു. തെരഞ്ഞെടുപ്പ് കൊണ്ടാണ് മാറ്റി വെച്ചത് എങ്കിൽ ആശങ്ക ഉണ്ടെന്നും നിലവില്‍ ഒരു തരത്തിലും ചര്‍ച്ച ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
'കേന്ദ്ര മന്ത്രി പറയുന്നത് കേന്ദ്രത്തിന്റെ നിലപാട്. ബില്ലില്‍ നല്ല കാര്യം ഉണ്ടെങ്കില്‍ അംഗീകരിക്കാന്‍ സഭ തയ്യാറാണ്. പി സി ജോര്‍ജിന്റെ തോക്കിനD മാത്രമാണ് ലൈസന്‍സ് ഉള്ളത്. നാക്കിന് ലൈസന്‍സ് ഇല്ലാതെ എന്തും വിളിച്ചു പറയുന്ന ആളാണ് പി സി ജോര്‍ജ്. പി സി ജോര്‍ജിന് എന്തു മറുപടി കൊടുക്കണമെന്ന് ജനം തീരുമാനിക്കട്ടെ. പി സി ജോര്‍ജ് ആരെക്കുറിച്ചും നെഗറ്റീവായി പറയുന്ന ആള്‍. അതൊരു ജീവിതശൈലിയുടെ ഭാഗമാണ് ജോര്‍ജിന്', അദ്ദേഹം പറഞ്ഞു.
എഫ്‌സിആര്‍ഐ വിഷയം സഭ ഇപ്പോള്‍ പറഞ്ഞത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടല്ലെന്നും യൂഹാനോന്‍ മാര്‍ ദീയസ്കോറോസ് മെത്രാപ്പോലീത്ത അറിയിച്ചു. തെരഞ്ഞെടുപ്പിന് ശേഷം ഇത് വന്നാലും ഇതേ നിലപാട് സഭ തുടരുമെന്നും തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്ന് ബിജെപി സംസ്ഥാന നേതൃത്വം വിലയിരുത്തുന്നു എന്ന് കരുതുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപി മണ്ടത്തരം കാണിച്ചു എന്നാണ് കരുതുന്നതെന്നും അതുകൊണ്ടാണ് തെരഞ്ഞെടുപ്പ് കാലത്ത് ബില്ല് കൊണ്ടുവന്നതെന്നും മെത്രാപ്പോലീത്ത പറഞ്ഞു.
രാജ്യത്തെ സര്‍ക്കാര്‍ ഇതര സംഘടനകള്‍ക്ക് ലഭിക്കുന്ന വിദേശ ധനസഹായത്തില്‍ സര്‍ക്കാരിനുള്ള നിയന്ത്രണം കൂടുതല്‍ ശക്തമാക്കുന്നതാണ് വിദേശ സംഭാവന നിയന്ത്രണ ഭേദഗതി ബില്ലുകൊണ്ട് ലക്ഷ്യമിടുന്നത്. 2026 മാര്‍ച്ച് 25നാണ് ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചത്. വിദേശത്തുനിന്നുള്ള ഫണ്ടുകള്‍ എങ്ങനെ വിനിയോഗിക്കപ്പെടുന്നു എന്നതില്‍ കര്‍ശനമായ മേല്‍നോട്ടം ഉറപ്പാക്കുക എന്നത് ലക്ഷ്യമിട്ടാണ് ബില്‍ അവതരിപ്പിച്ചത്. ഒരു ഡെസിഗ്‌നേറ്റഡ് അതോറിറ്റി രൂപീകരിക്കുന്നു എന്നതാണ് ബില്ലിലെ പ്രധാനപ്പെട്ട നിര്‍ദേശങ്ങളിലൊന്ന്. ഏതെങ്കിലും എന്‍ജിഒകളുടെ ലൈസന്‍സ് സര്‍ക്കാര്‍ സസ്പെന്‍ഡോ റദ്ദാക്കുകയോ ചെയ്താല്‍ അവരുടെ ആസ്തികള്‍ നിയന്ത്രിക്കാനും കണ്ടുകെട്ടാനുമുള്ള അധികാരം അതോറിറ്റിക്കുണ്ടായിരിക്കും.
Content Highlights: Yuhanon Mar Diascoros about FCRA bill and against BJP