

തിരുവനന്തപുരം: 'മധുരമുളള വോട്ട്' തെരഞ്ഞെടുപ്പ് ക്യാംപെയ്‌നുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. കന്നി വോട്ടര്‍മാര്‍ക്ക് ബൂത്തുകളില്‍ ഹല്‍വ വിതരണം ചെയ്യും. തെരഞ്ഞെടുത്ത ബൂത്തുകളിലാണ് യുവ വോട്ടര്‍മാര്‍ക്ക് മധുരം നല്‍കുക. യുവാക്കളെ തെരഞ്ഞെടുപ്പിലേക്ക് ആകര്‍ഷിക്കാനാണ് നടപടി. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ക്ക് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കി. 4.66 ലക്ഷത്തിലധികം വരുന്ന കന്നി വോട്ടര്‍മാരാണ് ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാന്‍ പോകുന്നത്.
കേരളത്തിന്റെ വിധി നിര്‍ണയിക്കുന്നതില്‍ ജെന്‍സി വോട്ടര്‍മാര്‍ നിര്‍ണായക ഘടകമാകും. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു ഖേല്‍ക്കര്‍ പ്രസിദ്ധീകരിച്ച നിയമസഭാ തെരഞ്ഞെടുപ്പിനുളള അന്തിമ വോട്ടര്‍പട്ടിക പ്രകാരം 4,66,408 കന്നി വോട്ടര്‍മാരാണ് സംസ്ഥാനത്തുളളത്. ഇവര്‍ ഓരോ സ്ഥാനാര്‍ത്ഥിയുടെയും വിധി നിര്‍ണയത്തില്‍ പ്രധാന പങ്കുവഹിക്കും. ഏപ്രില്‍ ഒന്‍പതിനാണ് സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. മെയ് നാലിനാണ് വോട്ടെണ്ണല്‍.
Content Highlights: 'Halwa for maiden voters'; Election Commission launches 'Sweet Vote' campaign