ആദ്യ ബലാത്സംഗക്കേസ്; അതിജീവിതയ്ക്ക് എതിരായ ഹൈക്കോടതിയുടെ പരാമർശങ്ങൾ നീക്കി സുപ്രീം കോടതി

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണം എന്ന ആവശ്യത്തില്‍ ഇടപെടുന്നില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.

ആദ്യ ബലാത്സംഗക്കേസ്; അതിജീവിതയ്ക്ക് എതിരായ ഹൈക്കോടതിയുടെ പരാമർശങ്ങൾ നീക്കി സുപ്രീം കോടതി
dot image

ന്യൂഡല്‍ഹി: രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിയായ ആദ്യ ബലാത്സംഗക്കേസിലെ അതിജീവിതയ്ക്കെതിരായ ഹൈക്കോടതിയുടെ പരാമര്‍ശങ്ങള്‍ സുപ്രീം കോടതി നീക്കി. ഉഭയകക്ഷി സമ്മത പ്രകാരമാണ് ലൈംഗിക ബന്ധമെന്ന് കരുതുന്നു എന്നത് ഉള്‍പ്പടെയുള്ള പരാമര്‍ശങ്ങള്‍ ആണ് നീക്കിയത്. വിചാരണയെ ബാധിക്കുന്ന പരാമര്‍ശങ്ങള്‍ നീക്കണമെന്ന അതിജീവിതയുടെ ആവശ്യം അംഗീകരിച്ചാണ് നടപടി.

ഹൈക്കോടതി വിധിയിലെ ചില പരാമര്‍ശങ്ങള്‍ അതിജീവിതയക്ക് ദോഷം ചെയ്യുന്നതാണെന്ന് കൂടി ചൂണ്ടിക്കാണിച്ച് അവ നീക്കം ചെയ്യണമെന്ന് പരാതിക്കാരിയ്ക്ക് വേണ്ടി ഹാജരായ അഡ്വ. പി വി ദിനേശനും അഡ്വ. കെ ആര്‍ സുഭാഷ് ചന്ദ്രനും ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് ഈ പരാമര്‍ശങ്ങള്‍ നീക്കം ചെയ്തതായി സുപ്രീം കോടതി അറിയിക്കുകയായിരുന്നു.

അതേസമയം രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണം എന്ന ആവശ്യത്തില്‍ ഇടപെടുന്നില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. രാഹുലിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആദ്യ ബലാത്സംഗക്കേസിലെ പരാതിക്കാരി തന്നെയാണ് സുപ്രീം കോടതിയെ സമീപിച്ചിരുന്നത്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് ഹര്‍ജിയില്‍ വിശദമായ വാദം കേള്‍ക്കല്‍ നടന്നില്ല. ഹൈക്കോടതി വിധിയില്‍ ഇടപെടാന്‍ താല്‍പര്യപ്പെടുന്നില്ലെന്ന് ജസ്റ്റിസ് എം എം സുന്ദരേഷും ജസ്റ്റിസ് എന്‍ കെ സിംഗും വ്യക്തമാക്കുകയായിരുന്നു.

Content Highlights: The Supreme Court removed High Court remarks against the survivor in the rape case involving Rahul Mankootathil, reinforcing judicial sensitivity and survivor rights.

dot image
To advertise here,contact us
dot image