പാർട്ടി വിട്ടതുകൊണ്ട് ടി പി ച​ന്ദ്ര​ശേ​ഖ​ര​ന്‍റെ ഗ​തി​വ​ന്നാ​ൽ സ​ന്തോ​ഷ​ത്തോ​ടെ സ്വീ​ക​രി​ക്കും: എ സുരേഷ്

ത​നി​ക്ക് വി ​എ​സ്‍ അ​ച്യു​താ​ന​ന്ദ​നെ സ്നേ​ഹി​ച്ച​വ​രു​ടെ വോ​ട്ട് ല​ഭി​ക്കു​മെ​ന്നും കോൺ​ഗ്രസ് സ്ഥാനാർത്ഥി അഭിപ്രായപ്പെട്ടു

പാർട്ടി വിട്ടതുകൊണ്ട് ടി പി ച​ന്ദ്ര​ശേ​ഖ​ര​ന്‍റെ ഗ​തി​വ​ന്നാ​ൽ സ​ന്തോ​ഷ​ത്തോ​ടെ സ്വീ​ക​രി​ക്കും: എ സുരേഷ്
dot image

പാലക്കാട്: മലമ്പുഴയിൽ കോൺ​ഗ്രസ് - ബിജെപി ഡീലുണ്ടെന്ന സിപിഎം ആരോപണം ചിരിച്ചു തള്ളുന്നുവെന്ന് പറഞ്ഞ് യുഡിഎഫ് സ്ഥാനാർത്ഥി എ സുരേഷ്. ത​നി​ക്ക് വി ​എ​സ്‍ അ​ച്യു​താ​ന​ന്ദ​നെ സ്നേ​ഹി​ച്ച​വ​രു​ടെ വോ​ട്ട് ല​ഭി​ക്കു​മെ​ന്നും കോൺ​ഗ്രസ് സ്ഥാനാർത്ഥി അഭിപ്രായപ്പെട്ടു.

ഏറെക്കാലം വിഎസ് അച്യുതാനന്ദൻ്റെ പേഴ്സണൽ സ്റ്റാഫായിരുന്നു സുരേഷ്. പാർട്ടിയിൽ നിന്ന് സുരേഷിനെ പുറത്താക്കിയിട്ട് 11 വർഷത്തോളമായി. സി​പി​എം വി​ട്ട​വ​ർ​ക്ക് ടിപി ച​ന്ദ്ര​ശേ​ഖ​ര​ന്‍റെ ഗ​തി​വ​ന്നാ​ൽ സ​ന്തോ​ഷ​ത്തോ​ടെ സ്വീ​ക​രി​ക്കു​മെ​ന്നും സു​രേ​ഷ് വ്യ​ക്ത​മാ​ക്കി. പ​ടി​യ​ട​ച്ച് പി​ണ്ഡം​വ​ച്ച സി​പി​എ​മ്മി​നോ​ട് ഇ​നി​യും അ​നു​ഭാ​വം കാ​ണി​ക്കേ​ണ്ട കാ​ര്യ​മി​ല്ലെ​ന്ന് തോ​ന്നി​യ​തോ​ടെ​യാ​ണ് യു​എ​ഡി​എ​ഫി​ന്‍റെ സ്ഥാ​നാ​ർ​ഥി​ത്വം സ്വീ​ക​രി​ക്കാ​ൻ കാരണമെന്ന് എ ​സു​രേ​ഷ് നേ​ര​ത്തെ പ​റ​ഞ്ഞി​രു​ന്നു.

Content Highlights: If I meets the fate of T. P. Chandrasekharan after leaving the party, we will gladly accept it, says A Suresh

dot image
To advertise here,contact us
dot image