FIRST ON REPORTER: രാഷ്ട്രീയ പാർട്ടികൾക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ അയച്ച കത്തിൽ ബിജെപി കേരള ഘടകത്തിന്റെ സീൽ

പിഴവ് സംഭവിച്ചതാണെന്നും തിരുത്തിയെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ

FIRST ON REPORTER: രാഷ്ട്രീയ പാർട്ടികൾക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ അയച്ച കത്തിൽ ബിജെപി കേരള ഘടകത്തിന്റെ സീൽ
dot image

തിരുവനന്തപുരം: രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അയച്ച കത്തില്‍ ബിജെപിയുടെ സീല്‍. തെരഞ്ഞെടുപ്പ് കമ്മീഷന്റെ സീലിന് പകരമാണ് ബിജെപി കേരള ഘടകത്തിന്റെ സീല്‍ പതിച്ചത്. ഈ മാസം 22 ന് ഉച്ചയോടെയായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇമെയില്‍ സന്ദേശം സംസ്ഥാനത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിച്ചത്. 2019ലെ തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ വിശദീകരിച്ചുകൊണ്ടുള്ള സന്ദേശത്തിനൊപ്പമുണ്ടായിരുന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ കത്തിലായിരുന്നു ബിജെപി കേരള ഘടകത്തിന്റെ സീല്‍ ഉള്‍പ്പെട്ടത്. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ അടക്കമുള്ളവര്‍ക്ക് ഈ കത്ത് ലഭിച്ചിട്ടുണ്ട്. ഫസ്റ്റ് ഓണ്‍ റിപ്പോര്‍ട്ടര്‍

2019 തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കിയ ചട്ടങ്ങള്‍ വിശദീകരിച്ചുകൊണ്ടായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇമെയില്‍. 2019ല്‍ തന്നെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കിയ കത്തായിരുന്നു ഇതിനൊപ്പം ഉണ്ടായിരുന്നത്. കത്തിന്റെ അടിഭാഗത്തായാണ് ബിജെപിയുടെ സീല്‍ പതിച്ചിരിക്കുന്നത്. സംഭവം വിവാദമാതോടെ വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ രംഗത്തെത്തി. സാങ്കേതിക പിഴവാണ് സംഭവിച്ചതെന്നും കത്തില്‍ സീല്‍ ഉണ്ടായിരുന്നത് ശ്രദ്ധിച്ചിരുന്നില്ലെന്നുമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞത്. പിന്നീട് ഇത് തിരുത്തിയെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരിച്ചു. ബിജെപി സീല്‍ പ്രത്യക്ഷപ്പെട്ടതിനെതിരെ സിപിഐഎമ്മും കോണ്‍ഗ്രസും രംഗത്തെത്തിയിട്ടുണ്ട്.

കഴിഞ്ഞ കുറെ നാളുകളായി ബിജെപിക്ക് വേണ്ടിയുള്ള പണിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചെയ്യുന്നതെന്ന് കെ സി വേണുഗോപാല്‍ റിപ്പോര്‍ട്ടറിനോട് പ്രതികരിച്ചു. ഇത് തങ്ങള്‍ ചൂണ്ടിക്കാട്ടിയതാണ്. അതിന്റെ ഏറ്റവും വലിയ തെളിവാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കത്തില്‍ ബിജെപിയുടെ സീല്‍ പ്രത്യക്ഷപ്പെട്ടത്. ഞെട്ടിക്കുന്ന സംഭവമാണിത്. വൈകിയാണെങ്കിലും ഇത് അറിയാന്‍ പറ്റി. സീല്‍ മാത്രമല്ല, തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് നോക്കിയാലും മനസിലാകും. ഒരു സ്ഥാനാര്‍ത്ഥിക്ക് ആകെ ലഭിച്ചത് പതിനൊന്ന് ദിവസമാണ്. ഇന്ത്യയുടെ ചരിത്രത്തില്‍ ഇങ്ങനെയൊരു തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉണ്ടായിട്ടില്ല. സമയം കുറച്ചാല്‍ യുഡിഎഫിനെ തോല്‍പ്പിക്കാന്‍ കഴിയുമെന്നാണ് അവര്‍ ധരിച്ചിരിക്കുന്നത്. രണ്ട് കൂട്ടരും ഒരുമിച്ചെടുത്ത തീരുമാനമായിരിക്കും. ജനം തീരുമാനിക്കുമെന്നും കെ സി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

Content Highlights- A controversy arose after political parties received a letter from the Election Commission that reportedly bore the seal of the BJP Kerala unit

dot image
To advertise here,contact us
dot image