

മലപ്പുറം: മങ്കടയില്‍ മുസ്‌ലിം ലീഗ് വിമത സ്ഥാനാര്‍ത്ഥി കുന്നത്ത് മുഹമ്മദിനെ എല്‍ഡിഎഫ് പിന്തുണയ്ക്കുമെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍. എല്‍ഡിഎഫ് 140 മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതിന് ശേഷമാണ് മങ്കടയില്‍ ലീഗ് വിമതന്‍ വരുന്നത്. കുന്നത്ത് മുഹമ്മദ് സ്വതന്ത്രനായി പത്രിക നല്‍കി പിന്തുണ അഭ്യര്‍ത്ഥിക്കുകയായിരുന്നെന്നും ഇതോടെ എം പി അലവിയെ മാറ്റി കുന്നത്ത് മുഹമ്മദിനെ പിന്തുണയ്ക്കാന്‍ എല്‍ഡിഎഫ് തീരുമാനിക്കുകയായിരുന്നു. സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്‍വാങ്ങുന്ന കാര്യം അലവി സ്ഥിരീകരിക്കുകയും ചെയ്തു. മങ്കടയില്‍ ജയിക്കുക എന്നതിനാണ് പ്രാധാന്യമെന്നും മഞ്ഞളാംകുഴി അലി ചതിച്ചുപോയതാണെന്നും അതിനുളള മറുപടി നല്‍കണമെന്നും അലവി പറഞ്ഞു.
പാലക്കാട് ഇത്തവണ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വിജയിക്കുമെന്നും ഇടതുപക്ഷം ഇത്തവണ മികച്ച സ്ഥാനാര്‍ത്ഥിയെയാണ് മണ്ഡലത്തില്‍ നിര്‍ത്തിയതെന്നും എ വിജയരാഘവന്‍ പറഞ്ഞു. ബിജെപിയുമായി ഡീല്‍ നടത്താത്ത കോണ്‍ഗ്രസ് നേതാക്കളില്ലെന്നും നല്ല സ്ഥാനാര്‍ത്ഥിയെ ആക്ഷേപിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന് ഏറ്റവും വലിയ അസെറ്റ് ആകുമെന്ന് പറഞ്ഞ് ഒരിക്കല്‍ നിര്‍ത്തിയ ആള്‍ ഇപ്പോള്‍ എവിടെയാണെന്നും വിജയരാഘവന്‍ ചോദിച്ചു. 'തോല്‍വിയുടെ കാര്യത്തില്‍ മലപ്പുറത്ത് ഇടതുപക്ഷത്തിന് സര്‍വ്വകാല റെക്കോര്‍ഡ് ആണ് ഉളളത്. എന്നാലും ഇടതുപക്ഷം മത്സരിക്കും. കുഞ്ഞാലിക്കുട്ടിയും ഇ ടി മുഹമ്മദ് ബഷീറും വരെ ഇവിടെ തോറ്റിട്ടുണ്ട്': വിജയരാഘവന്‍ പറഞ്ഞു.
Content Highlights: LDF will support League rebel candidate Kunnath Mohammed in Mankada: A Vijayaraghavan