

ആലപ്പുഴ: സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവനെതിരെ രൂക്ഷ വിമര്‍ശനവുമായി പാര്‍ട്ടി വിട്ട മുതിര്‍ന്ന നേതാവ് ജി സുധാകരന്. മരിക്കുന്നത് വരെ എംഎല്‍എ ആയിരിക്കണമെന്ന ആഗ്രഹം നടക്കാത്തത് കൊണ്ടാണ് പാര്‍ട്ടി വിട്ടതെന്ന വിജയരാഘവന്റെ പരിഹാസത്തോടായിരുന്നു ജി സുധാകരന്റെ പ്രതികരണം. വിജയരാഘവന് അമ്പലപ്പുഴയെ അറിയില്ലെന്നും കമ്മിറ്റി കൂടാന്‍ മാത്രമേ അദ്ദേഹം വന്നിട്ടുളളുവെന്നും ജി സുധാകരന്‍ പറഞ്ഞു. മാനിഫെസ്റ്റോ നേരെ പിടിച്ചു വായിച്ചതുകൊണ്ടാണ് അദ്ദേഹം ഇങ്ങനെ ആയതെന്നും ജി സുധാകരന്‍ പരിഹസിച്ചു. കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ തലകീഴായാണ് ജി സുധാകരന്‍ വായിച്ചതെന്ന് വിജയരാഘവന്‍ പറഞ്ഞിരുന്നു.
ചേര്‍ത്തലയിലെ സിറ്റിങ് എംഎല്‍എ പി പ്രസാദിന്റെ വിജയം തുലാസിലാണെന്നും ജി സുധാകരന്‍ പറഞ്ഞു. സിപിഐയില്‍ ആരും എനിക്കെതിരെ ഒന്നും പറഞ്ഞില്ല. പറഞ്ഞത് പി പ്രസാദ് മാത്രമാണ്. കുട്ടനാട്ടിലെ പ്രശ്‌നങ്ങളില്‍ ഇടപെട്ടയാളാണ് ഞാന്‍. ആ കാലത്ത് പ്രസാദ് ഉണ്ടായിരുന്നെങ്കില്‍ തുണി ഉരിഞ്ഞ് ഓടിയേനെ. പ്രസാദ് ഗുരുത്വമില്ലാത്തവനാണ്. കഴിഞ്ഞ തവണ ഒരു ചെറിയ പയ്യനോട് ആറായിരത്തില്‍പരം വോട്ടിനാണ് ജയിച്ചത്. എന്നിട്ട് വീരവാദം പറയുകയാ': ജി സുധാകരന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ചെറ്റത്തരം പരാമര്‍ശ വിവാദത്തില്‍ പക്ഷെ മറുപടി നല്‍കാന്‍ അദ്ദേഹം തയ്യാറായില്ല. പ്രശ്‌നം ചോദ്യത്തിന്റേതാണെന്നും ചാനലിലെ ചോദ്യകര്‍ത്താവിന് പ്രത്യേക അജണ്ട ഉണ്ടായിരുന്നെന്നുമാണ് ജി സുധാകരന്‍ പറഞ്ഞത്.
ജി സുധാകരന് മരിക്കുന്നത് വരെ എംഎൽഎ ആകണമെന്നാണ് ആഗ്രഹമെന്നും അത് നടക്കാത്തത് കൊണ്ട് പാർട്ടി വിട്ട ഏക ആളാണ് ജി സുധാകരനെന്നുമാണ് എ വിജയരാഘവൻ പറഞ്ഞത്. സുധാകരന്റെ ദുരാഗ്രഹത്തിനൊപ്പം പാർട്ടിക്ക് നിൽക്കാൻ കഴിയില്ല എന്നും സഹതാപത്തിന്റെ ഒരു കണിക പോലും അദ്ദേഹം അർഹിക്കുന്നില്ല എന്നും വിജയരാഘവൻ പറഞ്ഞിരുന്നു. രിത്രത്തിലാദ്യമായാണ് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ ഉദ്ധരിച്ച് ഒരാൾ വലതു പക്ഷത്തേക്ക് പോകുന്നത്. മൂന്നുവട്ടമാണ് സുധാകരനെ മുഖ്യമന്ത്രി വിളിച്ചത്. എന്നാൽ സുധാകരൻ വി ഡി സതീശൻ്റെയും കെ.സി വേണുഗോപാലിൻ്റെയും ഫോൺ കോൾ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. അതുകൊണ്ടാണ് മുഖ്യമന്ത്രിയുടെ ഫോൺ എടുക്കാതിരുന്നത് എന്നും വിജയരാഘവൻ പരിഹസിച്ചു.
ഒന്നും കിട്ടിയില്ലെങ്കിലും വിഷമിക്കാതിരിക്കുന്ന ദശലക്ഷം കമ്മ്യൂണിസ്റ്റുകാരുണ്ട്. എന്നാൽ അത്യപൂർവമായി മാത്രമേ ഇതുപോലെയുള്ള എതിരാളികൾ ഉണ്ടാവുകയുള്ളൂ. പിന്നിൽ നിന്നും കുത്തുന്ന ദുരവസ്ഥ നമ്മുടെ പ്രസ്ഥാനത്തിനുണ്ട്. ആലപ്പുഴ ജില്ലയിലെ പാർട്ടി പ്രവർത്തകരുടെ ആത്മാർത്ഥത സുധാകരന് കാണാൻ കഴിഞ്ഞില്ല എന്നും വിജയരാഘവൻ പറഞ്ഞു. ജനകീയ സ്വതന്ത്രൻ എന്ന പേരിട്ടാൽ ജനങ്ങൾക്ക് മനസ്സിലാകില്ല എന്നു കരുതേണ്ട എന്നും വിജയരാഘവൻ കൂട്ടിച്ചേർത്തു. ജി സുധാകരനെതിരെ വിമർശനവുമായി മന്ത്രി സജി ചെറിയാനും രംഗത്തുവന്നിരുന്നു. ജി സുധാകരന്‍ പാര്‍ട്ടിയുടെ ചങ്കില്‍ കുത്തിയെന്നും ചങ്കില്‍ കുത്തിയവരെ കൂട്ട് പിടിച്ച് ജയിക്കാമെന്ന് കോണ്‍ഗ്രസ് കരുതേണ്ടെന്നുമാണ് അദ്ദേഹം സജി ചെറിയാൻ പറഞ്ഞത്.
Content Highlights: G Sudhakaran against A Vijayaraghavan and p prasad