ലീഗ് അസംതൃപ്തരെ സ്ഥാനാർത്ഥിയാക്കാനുള്ള നീക്കം പാളി;താനൂരിൽ സ്വതന്ത്ര സ്ഥാനാർത്ഥിയെ മത്സരിപ്പിക്കാൻ CPIM

താനൂരില്‍ നിന്ന് മന്ത്രി വി അബ്ദുറഹിമാന്‍ തിരൂരിലേക്ക് മാറിയതോടെയാണ് നേതൃത്വത്തിന് പുതിയ സ്ഥാനാര്‍ത്ഥിക്കായി ശ്രമങ്ങള്‍ തുടങ്ങേണ്ടി വന്നത്.

ലീഗ് അസംതൃപ്തരെ സ്ഥാനാർത്ഥിയാക്കാനുള്ള നീക്കം പാളി;താനൂരിൽ സ്വതന്ത്ര സ്ഥാനാർത്ഥിയെ മത്സരിപ്പിക്കാൻ CPIM
dot image

മലപ്പുറം: താനൂരില്‍ ഇടതു സ്വതന്ത്രനെ മത്സരിപ്പിക്കാന്‍ തീരുമാനിച്ച് സിപിഐഎം. പ്രവാസി വ്യവസായിയും താനൂര്‍ ഓമച്ചപ്പുഴ സ്വദേശിയുമായ മുഹമ്മദ് സമീര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ആയേക്കും. മുഹമ്മദ് സമീറുമായി സിപിഐഎം നേതൃത്വം ചര്‍ച്ച നടത്തി.

താനൂരില്‍ ലീഗിലെ അതൃപ്തരെ സ്ഥാനാര്‍ത്ഥിയാക്കാനാണ് സിപിഐഎം ആദ്യം ശ്രമിച്ചത്. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി വി കെ എം ഷാഫി ഉള്‍പ്പടെ ഉള്ളവരുമായി സിപിഎം ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ഈ നീക്കം പാളിയതോടെയാണ് മുഹമ്മദ് സമീറിലേക്ക് പാര്‍ട്ടി എത്തുന്നത്.

താനൂരില്‍ നിന്ന് മന്ത്രി വി അബ്ദുറഹിമാനെ തിരൂരിലേക്ക് മാറ്റിയതോടെയാണ് നേതൃത്വത്തിന് പുതിയ സ്ഥാനാര്‍ത്ഥിക്കായി ശ്രമങ്ങള്‍ തുടങ്ങേണ്ടി വന്നത്. എന്നാല്‍ താനൂരില്‍ മത്സരിക്കാന്‍

താല്‍പര്യമില്ലെന്നും സ്വന്തം നാടായ തിരൂരിന്റെ വികസനത്തിനായി അവിടെ നിന്ന് മത്സരിക്കാനാണ് ആഗ്രഹമെന്നും അബ്ദുറഹിമാന്‍ നേരത്തെ തന്നെ അറിയിച്ചിരുന്നു.

താനൂരില്‍ ആദ്യം സിപിഐഎം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി വി അബ്ദുറഹിമാനെയായിരുന്നു പ്രഖ്യാപിച്ചത്. എന്നാല്‍ താനൂരില്‍ പ്രചാരണത്തിന് ഇറങ്ങാന്‍ അബ്ദുറഹിമാന്‍ തയ്യാറായില്ല. തുടര്‍ന്നാണ് സിപിഐഎം നേതൃത്വം അദ്ദേഹത്തെ തിരൂരിലേക്ക് മാറ്റുന്നത്. പിന്നാലെ താനൂരില്‍ സ്ഥാനാര്‍ത്ഥിക്കായ് സിപിഐഎം ശ്രമങ്ങള്‍ തുടങ്ങുകയായിരുന്നു.

Content Highlights: CPIM will field independent candidate in Tanur. Industrialist Muhammed Sameer may contest

dot image
To advertise here,contact us
dot image