കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ സഹോദരന്‍ ഷാജി വി ജോസഫ് ബിജെപിയില്‍ ചേര്‍ന്നു

നേരത്തെ ബിജെപി മമ്പറത്ത് നടത്തിയ അദാലത്തില്‍ ഷാജി ജോസഫ് പങ്കെടുത്തിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പങ്കെടുത്ത പരിപാടിയിലാണ് ഷാജി നിവേദനവുമായി എത്തിയത്

കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ സഹോദരന്‍ ഷാജി വി ജോസഫ് ബിജെപിയില്‍ ചേര്‍ന്നു
dot image

കണ്ണൂര്‍: കെപിസിസി പ്രസിഡന്റും പേരാവൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ സണ്ണി ജോസഫിന്റെ സഹോദരന്‍ ബിജെപിയില്‍ ചേര്‍ന്നു. പുതിയ തെരുവില്‍ നടന്ന ചടങ്ങിലാണ് ഷാജി വി ജോസഫ് ബിജെപിയില്‍ ചേര്‍ന്നത്. ബിജെപി ഗോവ മുന്‍ സംസ്ഥാന അധ്യക്ഷനും രാജ്യസഭാംഗവുമായ സദാനന്ദ ഷെട്ടി താനെവൈദില്‍ നിന്നാണ് ഷാജി പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.നരേന്ദ്രമോദിയുടെ വികസനരാഷ്ട്രീയത്തില്‍ ആകൃഷ്ടനായാണ് താന്‍ ബിജെപിയില്‍ ചേര്‍ന്നതെന്ന് ഷാജി ജോസഫ് പറഞ്ഞു. കോണ്‍ഗ്രസിന്റെ വികസന വിരുദ്ധതയും വര്‍ഗീയ പ്രീണനവും അസഹനീയമാണെന്നും ആശയപരമായ നിലപാട് മാറ്റം വ്യക്തിപരമായ സ്വാതന്ത്രമാണെന്നും അദ്ദേഹം പറഞ്ഞു. സണ്ണി ജോസഫുമായി അഭിപ്രായവ്യത്യാസമില്ലെന്നും ഷാജി ജോസഫ് വ്യക്തമാക്കി.

നേരത്തെ ബിജെപി മമ്പറത്ത് നടത്തിയ അദാലത്തില്‍ ഷാജി ജോസഫ് പങ്കെടുത്തിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പങ്കെടുത്ത പരിപാടിയിലാണ് ഷാജി നിവേദനവുമായി എത്തിയത്. ഗ്യാസ് ഏജന്‍സിയുമായി ബന്ധപ്പെട്ട ലൈസന്‍സി നിരവധി തവണ സമീപിച്ചിട്ടും ബന്ധപ്പെട്ടവര്‍ ഇടപെടാന്‍ തയ്യാറായില്ലെന്നും അതുകൊണ്ടാണ് ബിജെപിയുടെ അദാലത്തില്‍ പങ്കെടുത്താനെത്തിയത് എന്നുമാണ് അന്ന് ഷാജി പറഞ്ഞത്. കെഎസ് യുവിലൂടെ പൊതുപ്രവര്‍ത്തന രംഗത്തെത്തിയ ഷാജി യൂത്ത് കോണ്‍ഗ്രസിന്റെയും കോണ്‍ഗ്രസിന്റെയും ഉളിക്കല്‍ മണ്ഡലം പ്രസിഡന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്. പേരാവൂരില്‍ സണ്ണി ജോസഫിന്റെ സ്ഥാനാര്‍ത്ഥിത്വം യുഡിഎഫ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഷാജിയുടെ ബിജെപി പ്രവേശനം എന്നതും ശ്രദ്ധേയമാണ്.

Content Highlights: KPCC President's brother Sunny Joseph's brother Shaji V Joseph joins BJP

dot image
To advertise here,contact us
dot image