ബിഡിജെഎസ് തെങ്ങിൻ തോപ്പ് ചിഹ്നത്തിൽ മത്സരിക്കും, 12 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

നിയമസഭ തെരഞ്ഞെടുപ്പിൽ 12 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ ബിഡിജെഎസ് പ്രഖ്യാപിച്ചു

ബിഡിജെഎസ് തെങ്ങിൻ തോപ്പ് ചിഹ്നത്തിൽ മത്സരിക്കും, 12 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു
dot image

തിരുവനന്തപുരം: നിയമസഭ തെരഞ്ഞടുപ്പിൽ ബിഡിജെഎസ് സ്ഥാനാർത്ഥികൾ തെങ്ങിൻ തോപ്പ് ചിഹ്നത്തിൽ മത്സരിക്കും. 'കേരം തിങ്ങും കേരളനാടിനെ വീണ്ടെടുക്കാൻ' ബിഡിജെഎസ് എന്ന മുദ്രാവാക്യവുമായാണ് ഇത്തവണ ബിഡിജെഎസ് തെരഞ്ഞെടുപ്പിനെ നേരിടുക. നിയമസഭ തെരഞ്ഞെടുപ്പിൽ 12 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ ബിഡിജെഎസ് പ്രഖ്യാപിച്ചു. അരൂർ- അഡ്വ. പി എസ് ജ്യോതിസ്, കുട്ടനാട്- സന്തോഷ്‌ ശാന്തി, കായംകുളം- തമ്പി മേട്ടുതറ, കോട്ടയം- പി. അനിൽകുമാർ, കടുത്തിരുത്തി- സുരേഷ് എട്ടിക്കുന്നേൽ, ഉടുമ്പൻചോല- സംഗീത വിശ്വനാഥൻ, കുന്നംകുളം- റിജിൽ കെ.ആർ., നെന്മാറ- എ.എൻ. അനുരാഗ്, കൊടുവള്ളി- ഗിരി പമ്പനാൽ, കോട്ടക്കൽ - സുബ്രഹ്മണ്യൻ ചുങ്കപ്പള്ളി, നിലമ്പൂർ - ഗിരീഷ് മേക്കാട്, പേരാവൂർ - പൈലി വാതിയാട്ട് എന്നിവരാണ് സ്ഥാനാർഥികൾ.

Content Highlights: BDJS candidates will contest the assembly elections under the coconut grove symbol

dot image
To advertise here,contact us
dot image