'തെരഞ്ഞെടുപ്പ് എപ്പോൾ പ്രഖ്യാപിച്ചാലും യുഡിഎഫ് സജ്ജം,അമ്പലപ്പുഴയിൽ UDF സ്ഥാനാർത്ഥി ഉണ്ടാകും';കെ സി വേണുഗോപാൽ

കൃത്യമായ കാഴ്ചപ്പാടോടെ യുഡിഎഫ് മുന്നോട്ടുപോകുകയാണെന്നും അദ്ദേഹം പറഞ്ഞു

'തെരഞ്ഞെടുപ്പ് എപ്പോൾ പ്രഖ്യാപിച്ചാലും യുഡിഎഫ് സജ്ജം,അമ്പലപ്പുഴയിൽ UDF സ്ഥാനാർത്ഥി ഉണ്ടാകും';കെ സി വേണുഗോപാൽ
dot image

ആലപ്പുഴ: തെരഞ്ഞെടുപ്പ് തീയതി ഏത് ദിവസം പ്രഖ്യാപിച്ചാലും ഞങ്ങൾ സജ്ജമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. കോൺ​ഗ്രസിൻ്റെ സ്ഥാനാർത്ഥി പട്ടിക അന്തിമഘട്ടത്തിലാണെന്നും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് കഴിഞ്ഞാൽ ദിവസങ്ങൾക്ക് അകം സ്ഥാനാർത്ഥികളെ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കൃത്യമായ കാഴ്ചപ്പാടോടെ യുഡിഎഫ് മുന്നോട്ടുപോകുകയാണ്. ഇപ്പോഴത്തെ അവസ്ഥതയിൽ യുഡിഎഫിന് അമ്പലപ്പുഴയിൽ സ്ഥാനാർത്ഥി ഉണ്ടാകുമെന്നും നാളെ എന്താണ് സംഭവിക്കാൻ പോകുന്നേയെന്ന് പറയാൻ എനിക്ക് ജോത്സ്യം വശമില്ലയെന്നും അദ്ദേഹം പ്രതികരിച്ചു. കേരള ജനതയ്ക്ക് മൂന്നാം തവണ കൂടി പിണറായി സർക്കാരിനെ കുറിച്ച് ആലോചിക്കാൻ കഴിയുകയില്ലയെന്നും കെ സി വേണുഗോപാൽ പറഞ്ഞു. യഥാർത്ഥ കമ്മ്യൂണിസ്റ്റിന് പോലും അത് ആലോചിക്കാൻ കഴിയില്ലയെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം കേരളം ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും. തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ വാർത്താ സമ്മേളനം ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കും. ഇന്നാണ് ബംഗാള്‍ എസ്‌ഐആറില്‍ അപ്പീല്‍ സമര്‍പ്പിക്കാനുള്ള അവസാന സമയം. ഇതിന് പിന്നാലെ തീയതി പ്രഖ്യാപിക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം.

Content Highlight : K C Venugopal said the Congress is ready for the elections whenever the dates are announced, expressing confidence ahead of the poll schedule.

dot image
To advertise here,contact us
dot image