'ആലപ്പുഴയില്‍ സീറ്റ് വേണം, പരിഗണിച്ചില്ലെങ്കില്‍ ചിലത് തുറന്നുപറയും': മുന്നറിയിപ്പുമായി എ എ ഷുക്കൂര്‍

സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവന്നതിന് ശേഷം മാധ്യമങ്ങളെ കാണുമെന്നും ഷുക്കൂര്‍ പറഞ്ഞു

'ആലപ്പുഴയില്‍ സീറ്റ് വേണം, പരിഗണിച്ചില്ലെങ്കില്‍ ചിലത് തുറന്നുപറയും': മുന്നറിയിപ്പുമായി എ എ ഷുക്കൂര്‍
dot image

ആലപ്പുഴ: കോണ്‍ഗ്രസ് നേതൃത്വത്തിന് മുന്നറിയിപ്പുമായി കെപിസിസി വൈസ് പ്രസിഡന്റ് അഡ്വ. എ എ ഷുക്കൂര്‍. ആലപ്പുഴ ജില്ലയില്‍ സീറ്റ് വേണമെന്നാണ് ആവശ്യം. ജില്ലയില്‍ ഏറ്റവും പ്രവര്‍ത്തി പരിചയമുളള നേതാവാണ് താനെന്നും പരിഗണിച്ചില്ലെങ്കില്‍ ചിലത് തുറന്നുപറയുമെന്നും എ എ ഷുക്കൂര്‍ മുന്നറിയിപ്പ് നല്‍കി. പാര്‍ട്ടിയുടെ നിര്‍ദേശങ്ങള്‍ പലപ്പോഴും അനുസരിച്ചെന്നും സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവന്നതിന് ശേഷം മാധ്യമങ്ങളെ കാണുമെന്നും ഷുക്കൂര്‍ പറഞ്ഞു. തന്റെ ആവശ്യം എല്ലാ നേതാക്കളെയും അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

'കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവരട്ടെ. എനിക്ക് ചിലത് പുറത്ത് പറയേണ്ടിവരും. എന്റെ നേതൃത്വത്തോടും മുതിര്‍ന്ന നേതാക്കളോടും ഞാന്‍ പറഞ്ഞിട്ടുണ്ട്. മാനസികമായി വേദനയുണ്ടാക്കുന്നത്, ഏതൊരു രാഷ്ട്രീയപ്രവര്‍ത്തകനും ആലപ്പുഴയില്‍ പ്രവര്‍ത്തിച്ചതിനേക്കാള്‍ പ്രവര്‍ത്തിച്ചിട്ടുളള, ഇപ്പോഴും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ആളാണ് ഞാന്‍. ആ എനിക്ക് മനസ് വേദനിക്കുന്ന സംഭവമുണ്ടായാല്‍, പാര്‍ട്ടിക്കുളളില്‍ പ്രതികരിച്ചിട്ടുണ്ട്, ഇനി പാര്‍ട്ടിക്ക് പുറത്തു പ്രതികരിക്കേണ്ട സാഹചര്യമുണ്ടായാല്‍ അത് ചെയ്യും': എ എ ഷുക്കൂര്‍ പറഞ്ഞു.

Content Highlights: 'I want a seat in Alappuzha, if not considered, will reveal some things': AA Shukkur warns Congress

dot image
To advertise here,contact us
dot image