കമ്പനി സ്വന്തം നിലയ്ക്ക് പേര് കണ്ടെത്തി; മത്സരം അവസാനിപ്പിച്ചതായി മലബാർ ഡിസ്റ്റിലറീസ് ഹൈക്കോടതിയിൽ

മത്സരത്തിനായി വാര്‍ത്താക്കുറിപ്പ് നല്‍കുക മാത്രമാണ് ചെയ്തതെന്നും മലബാര്‍ ഡിസ്റ്റിലറീസ് അറിയിച്ചു

കമ്പനി സ്വന്തം നിലയ്ക്ക് പേര് കണ്ടെത്തി; മത്സരം അവസാനിപ്പിച്ചതായി മലബാർ ഡിസ്റ്റിലറീസ് ഹൈക്കോടതിയിൽ
dot image

കൊച്ചി: പുതിയ മദ്യത്തിന് പേര് നിര്‍ദേശിക്കുന്ന മത്സരം ഉപേക്ഷിച്ചതായി മലബാര്‍ ഡിസ്റ്റലറീസ് ഹൈക്കോടതിയില്‍. പേരും ലോഗോയും ക്ഷണിച്ചുകൊണ്ടുള്ള മത്സരം പിന്‍വലിച്ചതായാണ് മലബാര്‍ ഡിസ്റ്റലറീസ് ഹൈക്കോടതിയെ അറിയിച്ചത്. വിദേശമദ്യ ചട്ടപ്രകാരം ഓരോ ബ്രാന്‍ഡിനും സ്വന്തം ബ്രാന്‍ഡ് രജിസ്റ്റര്‍ ചെയ്യേണ്ടത് അത്യാവശ്യമാണ്. ആ പേര് തെരഞ്ഞെടുക്കുന്നതില്‍ സുതാര്യത ഉറപ്പാക്കാനാണ് ജനങ്ങളുടെ നിര്‍ദേശം തേടിയത്. പൊതുജനങ്ങളില്‍ നിന്ന് ലഭിച്ച നിര്‍ദേശങ്ങളൊന്നും സ്വീകരിക്കാതെ കമ്പനി സ്വന്തം നിലയ്ക്ക് മദ്യത്തിന്റെ പേര് കണ്ടെത്തി. മത്സരത്തിനായി വാര്‍ത്താക്കുറിപ്പ് നല്‍കുക മാത്രമാണ് ചെയ്തതെന്നും മലബാര്‍ ഡിസ്റ്റിലറീസ് അറിയിച്ചു.

Content Highlight; Malabar Distilleries Drops Liquor Naming Competition

dot image
To advertise here,contact us
dot image