38 ന്റെ ഭൂരിപക്ഷം മറന്നേക്കൂ, പെരിന്തല്‍മണ്ണയുടെ മനം കവര്‍ന്ന് നജീബ് കാന്തപുരം; റിപ്പോര്‍ട്ടര്‍ സര്‍വേ ഫലം

റിപ്പോര്‍ട്ടര്‍ ഓണ്‍ലൈന്‍ ഇലക്ഷന്‍ സര്‍വേയില്‍ മികച്ച പിന്തുണയാണ് നജീബ് കാന്തപുരത്തിന് ജനങ്ങള്‍ നല്‍കിയിരിക്കുന്നത്

38 ന്റെ ഭൂരിപക്ഷം മറന്നേക്കൂ, പെരിന്തല്‍മണ്ണയുടെ മനം കവര്‍ന്ന് നജീബ് കാന്തപുരം; റിപ്പോര്‍ട്ടര്‍ സര്‍വേ ഫലം
dot image

കൊച്ചി: 2021ല്‍ 38 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ നിയമസഭയിലേക്ക് എത്തിയ നജീബ് കാന്തപുരം അഞ്ച് വര്‍ഷം പിന്നിടുമ്പോള്‍ പെരിന്തല്‍മണ്ണയില്‍ ജനപ്രീതിയില്‍ ബഹുദൂരം മുന്നോട്ടുപോയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടര്‍ ഓണ്‍ലൈന്‍ ഇലക്ഷന്‍ സര്‍വേയിലെ ഫലങ്ങള്‍ വ്യക്തമാക്കുന്നത്. 83.4 റേറ്റിങ്ങാണ് നജീബ് കാന്തപുരത്തിന് പെരിന്തല്‍മണ്ണയിലെ ജനങ്ങള്‍ നല്‍കിയിരിക്കുന്നത്. മികച്ച എംഎല്‍എമാരുടെ പട്ടികയില്‍ 10ാം സ്ഥാനവും നജീബ് കാന്തപുരം നേടിയിട്ടുണ്ട്.

എംഎസ്എഫിലൂടെ രാഷ്ട്രീയരംഗത്തേക്ക് കടന്നുവന്ന നജീബ് കാന്തപുരം വിവിധ തുറകളില്‍ പ്രവര്‍ത്തിച്ചുകൊണ്ടാണ് പൊതുരംഗത്ത് സജീവമാകുന്നത്. എംഎസ്എഫിന്റെ യൂണിറ്റ് പ്രസിഡന്റായി പ്രവര്‍ത്തിച്ച ശേഷം മുസ്ലീം യൂത്ത് ലീഗിന്റെ പ്രമുഖ നേതാവായി മാറി. ജില്ലാ പ്രസിഡന്റടക്കം യൂത്ത് ലീഗില്‍ പല ഭാരവാഹിത്വങ്ങള്‍ നജീബ് കാന്തപുരം വഹിച്ചിട്ടുണ്ട്.

ഇതിനൊപ്പം തന്നെ ചന്ദ്രിക പത്രത്തില്‍ ദീര്‍ഘനാള്‍ മാധ്യമപ്രവര്‍ത്തകനായും നജീബ് കാന്തപുരം പ്രവര്‍ത്തിച്ചിട്ടുണ്ട്. 20 വര്‍ഷത്തോളമാണ് അദ്ദേഹം ചന്ദ്രികയ്‌ക്കൊപ്പം സഞ്ചരിച്ചത്. ഒടുവില്‍ ചീഫ് സബ് എഡിറ്ററായിരിക്കേ, ആ സ്ഥാനം രാജിവെച്ചാണ് 2021ല്‍ നിയമസഭാ മത്സരത്തിന്റെ ഗോദയിലേക്ക് നജീബ് കാന്തപുരം ഇറങ്ങുന്നത്.

പെരിന്തല്‍മണ്ണയില്‍ മഞ്ഞളാംകുഴി അലിയുടെ പിന്‍ഗാമിയായാണ് 2021ല്‍ നജീബ് കാന്തപുരം പെരിന്തല്‍മണ്ണയില്‍ എത്തുന്നത്. അന്ന് എല്‍ഡിഎഫിന്റെ കെപിഎം മുസ്തഫയുമായി ഇഞ്ചോടിഞ്ച പോരാട്ടമാണ് നടന്നത്. അവസാന നിമിഷം വരെയും എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ ഞാണിന്മേല്‍ കളിയായിരുന്നു.

ഒടുവില്‍ 38 വോട്ടിന്റെ ഭൂരിപക്ഷത്തോടെ നജീബ് കാന്തപുരം അന്ന് ആദ്യമായി എംഎല്‍എയായി. എന്നാല്‍ ഈ അഞ്ച് വര്‍ഷം കൊണ്ട് ജനങ്ങള്‍ക്കിടയില്‍ വലിയ സ്വാധീനമുണ്ടാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട് എന്ന സൂചനകളാണ് റിപ്പോര്‍ട്ടര്‍ ഓണ്‍ലൈന്‍ ഇലക്ഷന്‍ സര്‍വേ നല്‍കുന്നത്. വരുന്ന തിരഞ്ഞെടുപ്പിലും നജീബ് കാന്തപുരം തന്നെയാകും യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി പെരിന്തല്‍മണ്ണയിലുണ്ടാവുക എന്നാണ് ഇതുവരെയുള്ള റിപ്പോര്‍ട്ടുകള്‍.

കേരളം കണ്ട എറ്റവും വിപുലമായ ഓണ്‍ലൈന്‍ ഇലക്ഷന്‍ സര്‍വേയാണ് റിപ്പോര്‍ട്ടര്‍ ടിവി നടത്തിയത്. 140 മണ്ഡലങ്ങളിലെയും ജനങ്ങള്‍ക്ക് അവരുടെ എംഎല്‍എയെ വിലയിരുത്താനുള്ള സുവര്‍ണ്ണാവസരമാണ് റിപ്പോര്‍ട്ടര്‍ ടിവി ഒരുക്കിയത്. നിയമസഭ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന ആറ് ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനുള്ള അവസരവും സര്‍വേയില്‍ ഉള്‍പ്പെടുത്തിയിരുന്നു. 6837276 പേരാണ് സര്‍വ്വേ പേജില്‍ എത്തിയത്. ഇതില്‍ 1652405 ആളുകള്‍ തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തിയത്.

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന വിഷയങ്ങള്‍ ഏതെന്ന് രേഖപ്പെടുത്താനും റിപ്പോര്‍ട്ടര്‍ ഓണ്‍ലൈന്‍ സര്‍വേയില്‍ അവസരമുണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ പ്രകടനം, പ്രതിപക്ഷ നേതാവിന്റെ പ്രകടനം, മന്ത്രിസഭയിലെ ഏറ്റവും മികച്ച മന്ത്രി, അടുത്ത മുഖ്യമന്ത്രി ആരാകണം, ഇത്തവണ ഏത് മുന്നണി അധികാരത്തില്‍ വരണം എന്നത് അടക്കമുള്ള ആറ് ചോദ്യങ്ങളും സര്‍വേ ജനങ്ങള്‍ക്ക് മുന്നില്‍ വെച്ചു.

സര്‍വേ പേജില്‍ ഓരോ മണ്ഡലത്തിന്റെയും വിശദമായ ചരിത്രം, തദ്ദേശ സ്ഥാപനങ്ങള്‍, അവിടെയുള്ള ഭരണകക്ഷികള്‍, മണ്ഡലത്തിലെ മുന്‍കാല എംഎല്‍എമാര്‍, അതിര്‍ത്തി മണ്ഡലങ്ങള്‍, 2006 വരെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളുടെ വിശദമായ ഫലങ്ങള്‍ തുടങ്ങിയ വിവരങ്ങളും എക്കാലവും ലഭ്യമാകുന്ന രീതിയില്‍ തയ്യാറാക്കിയിട്ടുമുണ്ട്.

Content Highlights: Reporter Election Survey Result, Perunthalamanna MLA Najeeb Kanthapuram's rank and rating is here

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us