

പാലക്കാട്: പാലക്കാട് ഡിസിസി അധ്യക്ഷന്‍ എ തങ്കപ്പനെതിരെ നെന്മാറയില്‍ വ്യാപക പോസ്റ്ററുകള്‍. നെന്മാറയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി തങ്കപ്പന്‍ വേണ്ടെന്നാണ് പോസ്റ്ററുകള്‍. നെന്മാറ മണ്ഡലത്തില്‍ നിന്നും ഡിസിസി അധ്യക്ഷന്‍ മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് സേവ് കോണ്‍ഗ്രസിന്റെ പേരില്‍ വ്യാപകമായി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.
സ്വന്തം വാര്‍ഡ് ജയിപ്പിക്കാന്‍ കഴിയാത്ത ഡിസിസി പ്രസിഡന്റ് നെന്മാറയിലേക്ക് വേണ്ട, തോല്‍ക്കാന്‍ വേണ്ടി നെമ്മാറയ്ക്ക് വരണ്ട എന്നിങ്ങനെയാണ് പോസ്റ്ററുകള്‍. ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തിന്റെ ഭാഗമായ നെന്മാറയില്‍ സിപിഐഎമ്മിലെ കെ ബാബുവാണ് നിലവിലെ എംഎല്‍എ. സിപിഐഎം ഏരിയാ സെക്രട്ടറി കെ പ്രേമനെയാണ് ഇത്തവണ പാര്‍ട്ടി പരിഗണിക്കുന്നത്. ബിജെപി സ്ഥാനാര്‍ത്ഥിയായി ഈസ്റ്റ് ജില്ലാ അധ്യക്ഷന്‍ പ്രശാന്ത് ശിവനെ പരിഗണിച്ചേക്കുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും ബിഡിജെഎസ് സീറ്റ് വിട്ടു നല്‍കാന്‍ തയ്യാറല്ല.
അതിനിടെ വട്ടിയൂര്‍ക്കാവ് നിയോജകമണ്ഡലത്തില്‍ കെ മുരളീധരനായി ഫ്‌ളക്‌സ് ഉയര്‍ന്നു. വട്ടിയൂര്‍ക്കാവില്‍ കെ മുരളീധരനെ വിജയിപ്പിക്കുകയെന്നാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിനും മുമ്പേ പ്രത്യക്ഷപ്പെട്ട പോസ്റ്റിലുള്ളത്. കോണ്‍ഗ്രസ് അമ്പലമുക്ക് വാര്‍ഡ് എന്ന പേരില്‍ പതിച്ച ഫ്‌ളക്‌സ് പക്ഷെ ഔദ്യോഗികമായി സ്ഥാപിച്ചതല്ലെന്നാണ് പ്രാദേശിക നേതൃത്വത്തിന്റെ വിശദീകരണം.
Content Highlights: poster protest against a thankappan at palakkad nenmara