രാഹുൽ ഗാന്ധിയുടെ പ്രഖ്യാപനം;ഒരിക്കലും വാക്കുപാലിക്കാത്ത മുന്നണി എന്ന പേരുദോഷംനേരത്തെ യുഡിഎഫിന് ഉണ്ട്;ധനമന്ത്രി

18 മാസം ക്ഷേമ പെൻഷൻ കൊടുക്കാതിരുന്നവർ ആണ് യുഡിഎഫ് എന്നും അദ്ദേഹം പറഞ്ഞു

രാഹുൽ ഗാന്ധിയുടെ പ്രഖ്യാപനം;ഒരിക്കലും വാക്കുപാലിക്കാത്ത മുന്നണി എന്ന പേരുദോഷംനേരത്തെ യുഡിഎഫിന് ഉണ്ട്;ധനമന്ത്രി
dot image

തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നടത്തിയ പ്രഖ്യാപനങ്ങളിൽ പ്രതികരിച്ച് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. പ്രഖ്യാപനങ്ങൾ ജനങ്ങളാണ് വിലയിരുത്തേണ്ടതെന്നും ജനങ്ങൾ അത് വിശ്വസിക്കും എന്ന് കരുതുന്നില്ലയെന്നും മന്ത്രി കെ എൻ ബാലഗോപാൽ റിപ്പോർട്ടറിനോട് പറഞ്ഞു.

18 മാസം ക്ഷേമ പെൻഷൻ കൊടുക്കാതിരുന്നവർ ആണ് യുഡിഎഫ്. യുഡിഎഫ് കാലത്ത് കെഎസ്ആർടിസി ബസ് ഓടിയിരുന്നില്ല. ഓടാത്ത ബസ്സിൽ സൗജന്യം കൊടുക്കുമെന്ന് പറയുന്നതാണ് യുഡിഎഫ് ചെയ്യുന്നതെന്നും കെ എന്‍ ബാലഗോപാല്‍ വ്യക്തമാക്കി. കെഎസ്ആർടിസി ജീവനക്കാരുടെ പെൻഷൻ ഉൾപ്പെടെ നൽകുന്നത് സർക്കാർ സഹായത്തോടെയാണെന്നും അദ്ദേഹം പറഞ്ഞു.

എന്തും സ്വപ്നം കാണാനും പറയാനും കഴിയും. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ അത് നടത്തേണ്ട എന്ന നിലപാട് ആണ് യുഡിഎഫ് കാണിക്കുന്നത് എന്ന് എല്ലാവർക്കും അറിയാമെന്നും അദ്ദേഹം പ്രതികരിച്ചു. ഒരിക്കലും വാക്കുപാലിക്കാത്ത മുന്നണി എന്ന പേരുദോഷം നേരത്തെ യുഡിഎഫിന് ഉണ്ടെന്നും യുഡിഎഫിന്റെ മറ്റ് സംസ്ഥാനങ്ങളിലെ അവസ്ഥ വെച്ച് ഇത് വിശ്വസിപ്പിക്കാൻ വേറൊരു ജാഥ നടത്തേണ്ടിവരുമെന്നും മന്ത്രി പരിഹസിച്ചു.

ചെയ്യാൻ കഴിയുന്ന കാര്യങ്ങളാണ് എൽഡിഎഫ് പ്ലാൻ ചെയ്ത് ചെയ്യുന്നത്. ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തിയത് എൽഡിഎഫ് സർക്കാർ ആണെന്നും അദ്ദേഹം പറഞ്ഞു. 62 ലക്ഷം കുടുംബങ്ങളിൽ ക്ഷേമപെൻഷൻ എത്തുന്നുണ്ട്. കേന്ദ്രം സാമ്പത്തിക ഞെരുക്കം സൃഷ്ടിച്ചിട്ടും അത് മുടക്കിയിട്ടില്ലയെന്നും മന്ത്രി പറഞ്ഞു.

Content Highlight : Ahead of the upcoming assembly elections, Finance Minister K N Balagopal responded to the announcements made by Congress leader Rahul Gandhi, highlighting his views on policy and governance.

dot image
To advertise here,contact us
dot image