

കല്‍പ്പറ്റ: അഞ്ചംഗ സംഘം സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. കൊളഗപ്പാറ പുളിക്കൽ ഷരീഫിന്റെ മകൻ ആദിൽ ഷാ (21) ആണ് മരിച്ചത്. നാല് പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബത്തേരി ഭാഗത്ത് നിന്ന് പോകുകയായിരുന്ന കാർ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റും തകർത്ത് പാതയോരത്തെ വർക്ക്‌ഷോപ്പിലേക്ക് മറിയുകയായിരുന്നു. ഇവർ പാലക്കാട്ടേക്ക് പോകും വഴിയാണ് അപകടമുണ്ടായത്.
Content Highlight : A young man, Adil Shah (21), son of Pulikkal Sharif from Kolagapara, died when a car carrying five people lost control and overturned.