

ഇരിട്ടി: കണ്ണൂരില്‍ കോണ്‍ഗ്രസിന് തിരിച്ചടി. ഇരിട്ടി കോണ്‍ഗ്രസ് മുന്‍ ബ്ലോക്ക് പ്രസിഡന്റ് തോമസ് വര്‍ഗീസ് പാര്‍ട്ടി വിടുന്നു.
ബിജെപി നേതാക്കളുമായി തോമസ് വര്‍ഗീസ് സംസാരിച്ചു. കേരള കോണ്‍ഗ്രസ് (എം) നേതാക്കളോടും തോമസ് വര്‍ഗീസ് ആശയവിനിമയം നടത്തി. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിന്റെ പ്രതികാര നടപടിയുടെ ഭാഗമായാണ് തന്നെ ഡിസിസി ഭാരവാഹിത്വത്തില്‍ നിന്നും ഒഴിവാക്കിയതെന്ന് തോമസ് വര്‍ഗീസ് റിപ്പോര്‍ട്ടറിനോട് പറഞ്ഞു.
അതേസമയം, ബിജെപി വേദിയിൽ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ സഹോദരന്‍ വി ജെ ഷാജി എത്തിയത് വിമർശനങ്ങൾക്കിടയായി. കണ്ണൂരില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ നടത്തിയ അദാലത്തിലാണ് പരാതിയുമായി ഷാജിയെത്തിയത്.
ഗ്യാസ് ഏജന്‍സിയുടെ ലൈസന്‍സുമായി ബന്ധപ്പെട്ട പരാതി നല്‍കാനെത്തിയ ഷാജി യുഡിഎഫ് സര്‍ക്കാരിന്റെ സമയത്താണ് ലൈസന്‍സ് റദ്ദാക്കപ്പെട്ടതെന്നും സണ്ണി ജോസഫ് ഇക്കാര്യത്തില്‍ തന്നെ സഹായിച്ചിട്ടില്ലെന്നും പ്രതികരിച്ചു. മുമ്പ് താന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നുവെന്നും സണ്ണി ജോസഫിന്റെയും തന്റെയും രാഷ്ട്രീയം വ്യത്യസ്തമാണെന്നും ഷാജി കൂട്ടിച്ചേര്‍ത്തു.
Content Highlights: Former Iritty Congress Block President in Kannur Thomas Varghese leaves the party