മൂന്ന് പേർക്ക് പുതുജീവനേകി 19കാരിയുടെ മടക്കം; മസ്തിഷ്കമരണം സംഭവിച്ച ജാസ്ലിയയുടെ അവയവങ്ങൾ ദാനം ചെയ്യും

അവയവദാനത്തിനുള്ള ശസ്ത്രക്രിയകൾ രാജഗിരി ആശുപത്രിയിൽ ആരംഭിച്ചിട്ടുണ്ട്

മൂന്ന് പേർക്ക് പുതുജീവനേകി 19കാരിയുടെ മടക്കം; മസ്തിഷ്കമരണം സംഭവിച്ച ജാസ്ലിയയുടെ അവയവങ്ങൾ ദാനം ചെയ്യും
dot image

കൊച്ചി: സംസ്ഥാനത്ത് വീണ്ടും മരണാനന്തര അവയവദാനം. വാഹനാപകടത്തില്‍ മരിച്ച എടവനക്കാട് സ്വദേശി ജാസ്ലിയ ജോൺസൺ(19) ൻ്റെ അവയവങ്ങളാണ് ദാനം ചെയ്യുന്നത്. കരൾ, വൃക്ക, നേത്രപടലം എന്നീ അവയവങ്ങളാണ് ദാനം ചെയ്തത്. അവയവദാനത്തിനുള്ള ശസ്ത്രക്രിയകൾ രാജഗിരി ആശുപത്രിയിൽ ആരംഭിച്ചിട്ടുണ്ട്.

വൃക്കകൾ കോട്ടയം മെഡിക്കൽ കോളേജിലേക്കും കൊച്ചി അമൃത ആശുപത്രിയിലേക്കും നേത്രപടലം ലിറ്റിൽ ഫ്ലവർ ആശുപത്രിയിലെ രോഗിക്കും നല്‍കും. കരൾ രാജഗിരി ആശുപത്രിയിലേക്കുമാണ് നൽകുന്നത്. എടവനക്കാട് സ്വദേശിയായ ജാസ്ലിയ അങ്കമാലി മോണിംഗ് സ്റ്റാർ കോളേജിലെ രണ്ടാം വർഷ ബി.കോം വിദ്യാർത്ഥിനിയായിരുന്നു.

പഠനത്തോടൊപ്പം പാർട്ട് ടൈം ജോലി ചെയ്തിരുന്ന ജാസ്ലിയ, ഫെബ്രുവരി 28-ന് ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അങ്കമാലി ടെൽക് ജംഗ്ഷനിൽ വെച്ച് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ കാർ ഇടിച്ച് തലയ്ക്ക് ഗുരുതര പരിക്കേൽക്കുകയായിരുന്നു. അപകടത്തിന് പിന്നാലെ ഇന്ന്  പുലർച്ചെ 6.38ന് മസ്തിഷ്‌ക മരണം സംഭവിച്ചതോടെ ജാസ്ലിയയുടെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ കുടുംബം തീരുമാനിക്കുകയായിരുന്നു.

Content Highlight : A 19-year-old girl in Kerala, declared brain dead, has given new life to four patients through organ donation. Jasliya’s organs will be transplanted as part of the state’s deceased donor program.

dot image
To advertise here,contact us
dot image