

തിരുവനന്തപുരം: അടുത്ത പൊങ്കാലയ്ക്ക് കോണ്‍ഗ്രസുകാരനായ മുഖ്യമന്ത്രി ക്ലിഫ് ഹൗസിലുണ്ടാവുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. അതാണ് തന്റെ ദൗത്യം. മുഖ്യമന്ത്രി ആരാണെന്നത് ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്നും വി ഡി സതീശന്‍ പറഞ്ഞു. 'യുഡിഎഫിനെ തിരിച്ചുകൊണ്ടുവരികയെന്നതാണ് ലക്ഷ്യം. എല്ലാവരെയും ഏകോപിപ്പിച്ച് തകര്‍ന്നുപോയ സംവിധാനത്തെ തിരിച്ചുകൊണ്ടുവരണം. ജയിപ്പിക്കുകയെന്നതാണ് തന്റെ ദൗത്യമെന്നും വി ഡി സതീശന്‍ പറഞ്ഞു.
നാളെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ 24 മണിക്കൂറിനകം ആദ്യത്തെ 50 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കും. അതിനുള്ള തയ്യാറെടുപ്പ് നടന്നു. മുന്നോ നാലോ ദിവസം കഴിഞ്ഞാണ് പ്രഖ്യാപിക്കുന്നതെങ്കില്‍ 60പേരെ പ്രഖ്യാപിക്കാനാകും. പാലക്കാട് രമേഷ് പിഷാരടി മത്സരിക്കുന്നതില്‍ തീരുമാനമായിട്ടില്ല. പലരെയും പരിഗണിക്കുന്നുണ്ട്. അതൊന്നും ഇല്ലെന്ന് പറയുന്നില്ല. കഴിഞ്ഞവര്‍ഷവും രമേഷ് പിഷാരടിയുടെ പേര് ചര്‍ച്ചയിലുണ്ടായിരുന്നു. അധികാരം ഇല്ലാത്തകാലത്തും കോണ്‍ഗ്രസിന്റെ ഒപ്പം നിന്നൊരാളാണ് രമേഷ് പിഷാരടിയെന്നും വി ഡി സതീശന്‍ പറഞ്ഞു. മട്ടന്നൂരില്‍ നിന്നും തോല്‍ക്കുന്ന കെ കെ ശൈലജയെ പേരാവൂരിലേക്ക് മാറ്റുകയാണ്. കെപിസിസി പ്രസിഡന്റ് പേരാവൂരില്‍ ജനകീയനാണെന്നും വി ഡി സതീശന്‍ പറഞ്ഞു. പൊങ്കാല നഗരിയിലെത്തിയപ്പോണ് വി ഡി സതീശന്റെ പ്രതികരണം.
പ്രതിപക്ഷ നേതാവിന്റെ മകള്‍ ഉണ്ണിമായയും ഇത്തവണ പൊങ്കാലയര്‍പ്പിച്ചു. അച്ഛന്റെ ആഗ്രഹം മുഖ്യമന്ത്രിയാവുകയെന്നല്ല. കോണ്‍ഗ്രസിന്റെ വിജയമാണ് എന്ന് ഉണ്ണിമായ റിപ്പോര്‍ട്ടറിനോട് പ്രതികരിച്ചു.
Content Highlights: Congress Chief Minister will be at Cliff House for the next Pongala Said V D Satheesan