പശ്ചിമേഷ്യൻ സംഘർഷം; ഹോർമുസ് കടലിടുക്ക് കടക്കൽ വലിയ കടമ്പ; ചൈനീസ് ചെറുകപ്പൽ കൊല്ലത്തടുപ്പിച്ചു

സങ്കീർണ സാഹചര്യം പരിഗണിച്ച് സംസ്ഥാന, കേന്ദ്ര സർക്കാരുകൾ അനുമതി നൽകുകയായിരുന്നു

പശ്ചിമേഷ്യൻ സംഘർഷം; ഹോർമുസ് കടലിടുക്ക് കടക്കൽ വലിയ കടമ്പ; ചൈനീസ് ചെറുകപ്പൽ കൊല്ലത്തടുപ്പിച്ചു
dot image

കൊല്ലം: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ മൂലം യാത്ര തുടരാനാകാത്തതിനാൽ ചൈനീസ് ചെറുകപ്പലിനെ കൊല്ലത്ത് അടുപ്പിച്ചു. ഹോങ് കോങ്ങിൽ നിർമിച്ച് സൗദിയിലേക്ക് പോകുകയായിരുന്ന ചെറുകപ്പലാണ് കൊല്ലം തുറമുഖത്ത് അടുപ്പിച്ചത്. ഹോർമുസ് കടലിടുക്ക് കടക്കാൻ സാധിച്ചേക്കില്ല എന്ന ആശങ്ക ഉയർന്നതോടെയാണ് ചെറുകപ്പൽ കൊല്ലത്ത് അടുപ്പിച്ചത്.

സൗദിയിലെ റാസ്‌തനുറ പോർട്ടിലേക്ക് പോകുകയായിരുന്ന സാകി വിഷൻ എന്ന ചെറുകപ്പലാണ് കൊല്ലം തുറമുഖത്ത് നങ്കൂരമിട്ടത്. ഇന്ന് കാലത്ത് പത്തരയോടെയാണ് കപ്പൽ തുറമുഖത്തേക്കടുപ്പിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് തുറമുഖത്ത് ചെറുകപ്പൽ അടുപ്പിക്കാനായി അധികൃതർ അനുമതി ആവശ്യപ്പെട്ടത്. സങ്കീർണ സാഹചര്യം പരിഗണിച്ച് സംസ്ഥാന, കേന്ദ്ര സർക്കാരുകൾ അനുമതി നൽകുകയായിരുന്നു.

ഇൻഡോനേഷ്യൻ, ഫിലിപ്പീൻസ് വംശജരായ 12 ജീവനക്കാരാണ് ചെറുകപ്പലിൽ ഉള്ളത്. ബോട്ടിൽ തന്നെ തുടരാനാണ് ഇവർക്ക് ലഭിച്ച നിർദേശം. ഭക്ഷണം തുടങ്ങിയ ആവശ്യവസ്തുക്കൾ എല്ലാം കപ്പലിൽ ഉണ്ട് എന്നാണ് വിവരം.

Content Highlights: A Chinese vessel built in Hong Kong and bound for Saudi Arabia was diverted to Kollam port due to West Asia conflict, reflecting the growing impact of regional tensions on global shipping routes.

dot image
To advertise here,contact us
dot image