KSU പ്രവർത്തകർക്ക് ആണത്തം ഉണ്ടെങ്കിൽ സമരം മുൻകൂട്ടി അറിയിക്കുകയാണ് ചെയ്യേണ്ടത്;വിമർശിച്ച് കടകംപള്ളി സുരേന്ദ്രൻ

വീണാ ജോര്‍ജിനെതിരെ കെഎസ്‌യു പ്രവര്‍ത്തകര്‍ നടത്തിയത് പതിയിരുന്നുള്ള ആക്രമണമാണെന്ന് കടകംപള്ളി സുരേന്ദ്രന്‍

KSU പ്രവർത്തകർക്ക് ആണത്തം ഉണ്ടെങ്കിൽ സമരം മുൻകൂട്ടി അറിയിക്കുകയാണ് ചെയ്യേണ്ടത്;വിമർശിച്ച് കടകംപള്ളി സുരേന്ദ്രൻ
dot image

തിരുവനന്തപുരം: കെഎസ്‌യു പ്രവര്‍ത്തകരുടെ പ്രതിഷേധത്തിനിടെ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജിന് പരിക്കേല്‍ക്കാനിടയായ സംഭവത്തില്‍ പ്രതികരണവുമായി കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ. വീണാ ജോര്‍ജിനെതിരെ കെഎസ്‌യു പ്രവര്‍ത്തകര്‍ നടത്തിയത് പതിയിരുന്നുള്ള ആക്രമണമാണെന്ന് കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് ആണത്തം ഉണ്ടെങ്കില്‍ സമരം മുന്‍കൂട്ടി അറിയിക്കുകയാണ് ചെയ്യേണ്ടതെന്നും കടകംപള്ളി സുരേന്ദ്രന്‍ വിമര്‍ശിച്ചു.

മന്ത്രിയെ കെഎസ്‌യു പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്യുന്നതിന്റെ സിസിടിവി ദൃശ്യങ്ങളില്ലെന്ന പ്രതിപക്ഷ ആരോപണത്തിലും കടകംപള്ളി സുരേന്ദ്രന്‍ പ്രതികരിച്ചു. സിസിടിവി ദൃശ്യം ഉണ്ടോ എന്നുള്ളതല്ല വിഷയമെന്ന് കടകംപള്ളി പറഞ്ഞു. സിസിടിവി ദൃശ്യം വെച്ചാണോ കേരളത്തില്‍ എല്ലാ കേസുകളും തെളിയിക്കുന്നതെന്ന് കടകംപള്ളി സുരേന്ദ്രന്‍ ചോദിച്ചു. മന്ത്രി പറയുന്നതാണ് മുഖവിലയ്‌ക്കെടുക്കേണ്ടത്. മന്ത്രി അവശയായി വീണതിന് കാരണം കെഎസ്‌യു പ്രവര്‍ത്തകരുടെ ആക്രമണമാണെന്ന് കടകംപള്ളി സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.

സിസിടിവി ക്യാമറയില്‍ തെളിയുന്ന കേസുകള്‍ ഉണ്ടാവും. എല്ലാ കേസുകളും സിസിടിവി വെച്ചാണോ തെളിയിക്കുന്നത്. പൊലീസിന് ഒരു വീഴ്ചയും സംഭവിച്ചിട്ടില്ല. പൊലീസിന് വീഴ്ചയുണ്ടെങ്കില്‍ ഇതല്ലല്ലോ സംഭവിക്കുകയെന്നും കടകംപള്ളി സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്തിന്റെ സമര ചരിത്രത്തില്‍ മന്ത്രിമാരെ തടയുന്ന വലിയ സംഭവം ഉണ്ടായിട്ടുണ്ട്. മന്ത്രിമാരെ തടഞ്ഞതിന്റെ പേരില്‍ രക്തസാക്ഷിത്വം വരിച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. പക്ഷേ ഒരു മന്ത്രിക്ക് പോലും ഒരു പോറല്‍ പോലും ഏറ്റിട്ടില്ല. കേരളത്തില്‍ ഒരു മന്ത്രിയെയും ഓടിച്ചിട്ട് പിടിക്കാന്‍ ആരും ശ്രമിച്ചിട്ടില്ലെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

ഇക്കഴിഞ്ഞ ഫെബ്രുവരി 25ന് കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍വെച്ചായിരുന്നു മന്ത്രി വീണാ ജോര്‍ജിനെതിരെ കെഎസ്‌യു പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം അരങ്ങേറിയത്. റെയില്‍വെ സ്റ്റേഷനിലൂടെ നടന്ന് നീങ്ങുകയായിരുന്ന മന്ത്രിക്ക് നേരെ കെഎസ്‌യു പ്രവര്‍ത്തകര്‍ പാഞ്ഞടുക്കുകയായിരുന്നു. മന്ത്രിയുടെ കൈക്കും കഴുത്തിനും പരിക്കേറ്റിരുന്നു. ആദ്യം കണ്ണൂര്‍ ജില്ലാ ആശുപത്രിയിലാണ് മന്ത്രിയെ പ്രവേശിപ്പിച്ചത്. ഇവിടെ നടത്തിയ പരിശോധനയില്‍ മന്ത്രിക്ക് കഴുത്തില്‍ ക്ഷതം കണ്ടെത്തി. ഇതിന് ശേഷം കഴുത്തിലെ വേദന കയ്യിലേക്ക് വ്യാപിക്കുകയും ചെയ്തിരുന്നു. വിദഗ്ധ ചികിത്സ കണക്കിലെടുത്ത് മന്ത്രിയെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ആരോഗ്യനില മെച്ചപ്പെട്ടതോടെ ഇന്ന് രാവിലെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. മന്ത്രി കോട്ടയത്ത് ആയുര്‍വേദ ചികിത്സ തേടുമെന്ന് വിവരമുണ്ട്.

Content Highlights- Kadakampally surendran mla against ksu over attack against minister veena george

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us