

കൊച്ചി: ഞാറയ്ക്കൽ സ്വദേശിയായ 17കാരൻ അർജുൻ ജീവനൊടുക്കിയ സംഭവത്തിൽ കുട്ടിയുടെ ഫോൺ ഫോറൻസിക്ക് പരിശോധനയ്ക്ക് അയക്കും. വെള്ളിയാഴ്ചയാണ് അർജുന്റെ മൃതദേഹം വളപ്പ് ബീച്ചിൽ നിന്നും കണ്ടെത്തിയത്. കടൽവെള്ളം കയറി നശിച്ചതിനാൽ ഫോൺ പരിശോധിക്കാൻ കഴിഞ്ഞിരുന്നില്ല. അർജുൻ നിരന്തരം കളിച്ചിരുന്നത് ഫ്രീ ഫയർ എന്ന ഗെയിമാണെന്നാണ് അമ്മയുടെ മൊഴി. മകന് ഗെയിം അഡിക്ഷൻ ഉണ്ടായിരുന്നുവെന്ന് മാതാപിതാക്കൾ മൊഴിനൽകിയിട്ടുണ്ട്. ഗെയിം ടാസ്‌ക്കാണോ ആത്മഹത്യയ്ക്ക് പിന്നിലെന്ന് അന്വേഷിക്കുന്നുണ്ട്.
19ാം തീയതി ഉച്ചയ്ക്ക് രണ്ട് മണിക്കാണ് ഫുട്‌ബോൾ കളിക്കാൻ ടർഫിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് അർജുൻ വീട് വിട്ടിറങ്ങിയത്. പിന്നീട് കാണാതായതിനെ തുടർന്ന് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇതോടെ കുടുബം പൊലീസിൽ പരാതി നൽകി. പിന്നാലെ നടത്തിയ തിരച്ചിലിലാണ് ബീച്ചിനോട് ചേർന്ന് മൃതദേഹം കണ്ടെത്തിയത്. മരണത്തിന് പിന്നിൽ ഗെയിമിലെ ഏതെങ്കിലും അപകടകരമായ ടാസ്‌ക്കുകളാണോ അതോ ഗെയിം മൂലമുണ്ടായ മാനസിക സമ്മർദമാണോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
അര്‍ജുന്‍ കടല്‍ഭിത്തിയിലൂടെ നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. ഓണ്‍ലൈന്‍ ഗെയിം ടാസ്‌കിന്റെ ഭാഗമായാവും കുട്ടി ജീവനൊടുക്കിയതെന്ന് പൊലീസ് സംശയിക്കുമ്പോള്‍ സ്വന്തമായി ബാങ്ക് അക്കൗണ്ടോ ഗൂഗിള്‍ പേയോ ഇല്ലാത്ത അര്‍ജുന്‍ അത്തരം ഗെയിമുകളില്‍ ഏര്‍പ്പെടാനുള്ള സാധ്യത കുറവാണെന്നാണ് വീട്ടുകാര്‍ പറയുന്നത്. മാത്രമല്ല മറ്റൊരു സിസിടിവി ദൃശ്യങ്ങളില്‍ മൊബൈല്‍ ഫോണ്‍ നോക്കിയ ശേഷം അര്‍ജുന്‍ അസ്വസ്ഥമാകുന്നത് കാണാനാകുമെന്നും കുട്ടിയുടെ ഇന്‍സ്റ്റാ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായും ബന്ധുക്കള്‍ പറയുന്നു. കളമശ്ശേരി ഗവ. പോളിടെക്‌നിക്ക് വിദ്യാര്‍ത്ഥിയായിരുന്നു അര്‍ജുന്‍.
Content Highlights: Ernakulam rural police investigating the death of a 17-year-old boy from Njarakkal found dead at a beach have recovered his mobile phone and will send it for forensic examination