പി എന്‍ എം സൈനബി നൂര്‍ അന്തരിച്ചു

82 വയസായിരുന്നു.

പി എന്‍ എം സൈനബി നൂര്‍ അന്തരിച്ചു
dot image

കോഴിക്കോട്: മലബാറിന്റെ തനത് രുചിക്കൂട്ടുകളാല്‍ പലഹാരങ്ങളും നിരവധി ബിരിയാണികളും അവതരിച്ച കോഴിക്കോട്ടെ സെയ്ന്‍സ് ഹോട്ടല്‍ ഉടമ പി എന്‍ എം സൈനബി നൂര്‍ അന്തരിച്ചു. 82 വയസായിരുന്നു.

കോഴിക്കോട് കോണ്‍വെന്റ് റോഡിലെ തന്റെ ഹോട്ടലിലൂടെ നാല് പതിറ്റാണ്ട് രുചിയേറിയ ഭക്ഷണം വിളമ്പി. ഹോട്ടല്‍ നടത്തുന്നതില്‍ സ്ത്രീകള്‍ മടിച്ചു നില്‍ക്കുന്ന കാലത്താണ് സൈനബി നൂര്‍ ഈ രംഗത്തെത്തിയത്.

അരീക്കാട് ആദര്‍ ഷോറൂമിന് സമീപം സഹോദരി ഹലീമയുടെ അല്‍-അമീന്‍ വസതിയില്‍ അന്തരിച്ച സൈനബി നൂറിന്റെ കബറടക്കം വൈകിട്ട് 4.45ന് കണ്ണംപറമ്പ് പള്ളിയില്‍ നടത്തും. പരേതനായ നൂര്‍ മുഹമ്മദാണ് ഭര്‍ത്താവ്. മകള്‍: ഷിറിന്‍ മുസ്തഫ(സെയ്ന്‍സ് ഹോട്ടല്‍), മരുമകന്‍: മൂര്‍പ്പാള വീട്ടില്‍ മുസ്തഫ.

Content Highlights: kozhikode sainz hotel owner p n m sainabi noor passes away

dot image
To advertise here,contact us
dot image