ലവ് ജിഹാദ് കെട്ടുകഥയല്ല, ഹമാസ് ഇവിടെ വരുമ്പോൾ മുഖ്യമന്ത്രിക്ക് പ്രശ്നമില്ല: രാജീവ് ചന്ദ്രശേഖർ

മുഖ്യമന്ത്രിക്ക് ഇഷ്ടമില്ലെങ്കിൽ കേരള സ്റ്റോറി സിനിമ കാണേണ്ട, ഈ വിഷയത്തിൽ സർക്കാരിന് ഇരട്ടത്താപ്പാണെന്നും രാജീവ് ചന്ദ്രശേഖർ

ലവ് ജിഹാദ് കെട്ടുകഥയല്ല, ഹമാസ് ഇവിടെ വരുമ്പോൾ മുഖ്യമന്ത്രിക്ക് പ്രശ്നമില്ല: രാജീവ് ചന്ദ്രശേഖർ
dot image

തിരുവനന്തപുരം: വിവാദ സിനിമ കേരള സ്റ്റോറിയുടെ രണ്ടാം ഭാഗത്തെ പിന്തുണച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. മുഖ്യമന്ത്രിക്ക് ഇഷ്ടമില്ലെങ്കിൽ കേരള സ്റ്റോറി സിനിമ കാണേണ്ടെന്നും ആവിഷ്‌കാര സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ടെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ലവ് ജിഹാദ് ഒരു കെട്ടുകഥയല്ല. ഹമാസ് ഇവിടെ വരുമ്പോൾ മുഖ്യമന്ത്രിക്ക് പ്രശ്‌നം ഇല്ലെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

കഴിഞ്ഞ പത്തുകൊല്ലമായി ഒരു സമുദായത്തിന്റെ വോട്ടിനുവേണ്ടി മുഖ്യമന്ത്രി മൗനമായി ഇരിക്കുകയാണ്. ഹമാസിനെ വിളിച്ചുവരുത്തി സ്വീകരിക്കുകയാണ്. എന്നാൽ മൂക്കിന് മുൻപിൽ നടക്കുന്ന ലവ് ജിഹാദുകളെ കുറിച്ച് മുഖ്യമന്ത്രി അന്വേഷിക്കുന്നില്ല. കേരള സ്റ്റോറി ഇഷ്ടമുള്ളവർക്ക് കാണാം. അത് വരുടെ അവകാശമാണ്. ഈ വിഷയത്തിൽ സർക്കാരിന് ഇരട്ടത്താപ്പാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

Content Highlights: BJP state president Rajeev Chandrasekhar supports controversial film Kerala Story

dot image
To advertise here,contact us
dot image