വികസന മുന്നേറ്റം ജനങ്ങളിലെത്തിക്കാൻ മാധ്യമങ്ങൾ തയ്യാറല്ല, നവമാധ്യമ രംഗത്തെ ഇടപെടല്‍ ശക്തമാക്കണം; മുഖ്യമന്ത്രി

മാധ്യമങ്ങള്‍ മറച്ചുവെക്കുന്ന കാര്യങ്ങള്‍ ജനങ്ങളെ അറിയിക്കാന്‍ നവമാധ്യമങ്ങൾ ഉപയോഗിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു

വികസന മുന്നേറ്റം ജനങ്ങളിലെത്തിക്കാൻ മാധ്യമങ്ങൾ തയ്യാറല്ല, നവമാധ്യമ രംഗത്തെ ഇടപെടല്‍ ശക്തമാക്കണം; മുഖ്യമന്ത്രി
dot image

കണ്ണൂർ: മാധ്യമങ്ങള്‍ കേരളത്തിന്റെ വികസന മുന്നേറ്റം റിപ്പോര്‍ട്ട് ചെയ്തില്ലെങ്കില്‍ നവമാധ്യമ രംഗത്ത് ഇടപെടല്‍ ശക്തമാക്കണമെന്ന നിര്‍ദേശവുമായി മുഖ്യമന്ത്രി. നാട്ടില്‍ നടക്കുന്ന നല്ല കാര്യങ്ങള്‍ ജനങ്ങളെ അറിയിക്കാതിരിക്കാനാണ് മാധ്യമങ്ങള്‍ ശ്രമിക്കുന്നത്. ഇനി വാര്‍ത്തകള്‍ നല്‍കിയാല്‍ പോലും അതിനെ വക്രീകരിച്ച് കാണിക്കാനാണ് ശ്രമം. ഇത്തരം ഘട്ടങ്ങളില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രവര്‍ത്തനം ത്വരിതപ്പെടുത്തണം. മാധ്യമങ്ങള്‍ മറച്ചുവെക്കുന്ന കാര്യങ്ങള്‍ ജനങ്ങളെ അറിയിക്കാന്‍ അതാണ് വഴിയെന്നും പിണറായി വിജയന്‍ പറഞ്ഞു.

പിണറായി- വേങ്ങാട് പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന കീഴത്തൂര്‍ പാലത്തിന്റെ ഉദ്ഘാടന വേളയിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. പരിപാടിയില്‍ ക്യാമറകളുടെ അഭാവം ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെയാണ് മാധ്യമങ്ങള്‍ വികസനങ്ങളെ ജനങ്ങളിലേക്ക് എത്തിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍ നവമാധ്യമങ്ങളെ ഈ രീതിയില്‍ ഉപയോഗിക്കണമെന്ന മുഖ്യമന്ത്രിയുടെ വാക്കുകള്‍ യാഥൃശ്ചികമല്ലെന്നാണ് സൂചന. നവമാധ്യമ രംഗത്ത് സജീവമാകാന്‍ ഇടപെടലുകള്‍ നടത്തണമെന്ന് തദ്ദേശ തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ സിപിഐഎം അണികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ സമാന പരാമര്‍ശവുമായി മുഖ്യമന്ത്രി എത്തിയിരിക്കുന്നത്.

തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ നടന്ന ലോക്കല്‍ കമ്മിറ്റികളിലെ ജനറല്‍ ബോഡി മീറ്റിങ്ങുകളില്‍ നവമാധ്യമ രംഗത്തെ ഇടപെടലുകളെക്കുറിച്ച് പ്രത്യേകം പരാമര്‍ശമുണ്ടായിരുന്നു. ജില്ലാ കമ്മിറ്റിയില്‍ നിന്ന് നിര്‍മിച്ച് നല്‍കുന്ന വീഡിയോകളും മറ്റും എല്ലാ പ്രവര്‍ത്തകരും കൃത്യമായി ഷെയര്‍ ചെയ്യണം. അനാവശ്യ കമന്റുകളും പോസ്റ്റുകളും ഒഴിവാക്കണം. മന്ത്രിമാരുടെയും നേതാക്കന്മാരുടെയും പോസ്റ്റുകളും മറ്റും ലൈക്ക് ചെയ്യണം തുടങ്ങിയ നിര്‍ദേശങ്ങള്‍ ലോക്കല്‍ കമ്മിറ്റിയില്‍ നല്‍കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായി ആണ് മുഖ്യമന്ത്രി ഇന്നലെ നടത്തിയ പരാമര്‍ശം എന്നാണ് കരുതേണ്ടത്.

Content Highlight; Media not ready to bring development progress to the people, new media intervention should be strengthened; Chief Minister

dot image
To advertise here,contact us
dot image