

പരവൂര്‍: വീട്ടില്‍ അതിക്രമിച്ച് കയറി യുവതിയെ ലൈംഗികമായി ആക്രമിക്കാന്‍ ശ്രമം. പരവൂര്‍ കൂനയില്‍ പാലമൂട്ടില്‍ പടിഞ്ഞാറ്റതില്‍ രാജിത്ത്(28) ആണ് പരവൂര്‍ പൊലീസിന്റെ പിടിയിലായത്.
വെള്ളിയാഴ്ച പുലര്‍ച്ചെ ഒന്നരയോടെ പ്രതി യുവതിയുടെ വീടിന്റെ ജനല്‍ പൊളിച്ച് ഉള്ളില്‍ കയറി ഉറങ്ങിക്കിടക്കുകയായിരുന്ന യുവതിയെ ലൈംഗികമായി ആക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു. യുവതി ഉണര്‍ന്നതോടെ ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പരവൂര്‍ പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു. ഇയാള്‍ക്കെതിരെ പരവൂര്‍ പൊലീസ് സ്റ്റേഷനില്‍ രണ്ട് നരഹത്യശ്രമ കേസുകളും എന്‍ഡിപിഎസ് കേസും ആക്രമണത്തിനും ഭീഷണിപ്പെടുത്തിയതിനും കേസുകള്‍ നിലവിലുണ്ട്.
പരവൂര്‍ ഇന്‍സ്‌പെക്ടര്‍ ബിജുവിന്റെ നേതൃത്വത്തില്‍ എസ്‌ഐമാരായ അഖില്‍, ബിജു, എസ്‌സിപിഒ അനൂപ്, സിപിഓ വിശാഖ്, അന്‍ഷാദ് എന്നിവര്‍ അടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
Content Highlights: Attempted Sexual Assault in Paravur: Suspect Arrested