'അശാസ്ത്രീയ നിർമാണം, വൈറ്റില മേൽപ്പാലം തല്ലിപ്പൊളിച്ച് നീക്കണം'; മന്ത്രി ഗണേഷ് കുമാർ

പാലത്തിന് താഴെ വാഹനം തിരിക്കാൻ കഴിയാത്ത അവസ്ഥയാണെന്ന് മന്ത്രി

'അശാസ്ത്രീയ നിർമാണം, വൈറ്റില മേൽപ്പാലം തല്ലിപ്പൊളിച്ച് നീക്കണം'; മന്ത്രി ഗണേഷ് കുമാർ
dot image

തിരുവനന്തപുരം: വൈറ്റില മേൽപ്പാലത്തിന്റേത് അശാസ്ത്രീയ നിർമാണമെന്നും പാലം തല്ലിപ്പൊളിച്ച് നീക്കണമെന്നും ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ. പാലത്തിന്റെ തൂണുകൾ സ്ഥാപിച്ചതിൽ ഗുരുതര പിഴവുണ്ടെന്നും പാലത്തിന് താഴെ വാഹനം തിരിക്കാൻ കഴിയാത്ത അവസ്ഥയാണെന്നും മന്ത്രി വിമർശിച്ചു. അശാസ്ത്രീയ നിർമാണം തിരുത്താൻ ഒന്നരക്കോടി രൂപ അനുവദിച്ചതായും ഗണേഷ് കുമാർ വ്യക്തമാക്കി.

അശാസ്ത്രീയമായ റോഡ് നിർമാണം അപകടങ്ങൾ വർദ്ധിപ്പിക്കുന്നതായി ഗതാഗത മന്ത്രി പറഞ്ഞു. റോഡ് നിർമാണത്തിലെ പ്ലാനിംഗ് കുറവ് മൂലം ബ്ലാക്ക് സ്‌പോട്ടുകൾ വർദ്ധിച്ച് വരുന്നുണ്ട്. പുതുതായി നിർമിക്കുന്ന റോഡുകളിൽ പോലും ആറോളം ബ്ലാക്ക് സ്‌പോട്ടുകൾ ഉണ്ടാകുന്നുവെന്നും മന്ത്രി പറഞ്ഞു. സിവിൽ എഞ്ചിനീയറിംഗിൽ റോഡ് ഡിസൈനിംഗ് കൂടി ഉൾപ്പെടുത്തണം. റോഡ് ഡിസൈനിംഗ് എവിടെയും പഠിപ്പിക്കുന്നില്ല. ഇതിന് ഗതാഗത വകുപ്പ് സെക്രട്ടറിക്ക് നിർദേശം നൽകും. ഇന്നത്തെ റോഡ് ഡിസൈനിംഗ് പലപ്പോഴും ഗൂഗിൾ മാപ്പ് നോക്കിയാണെന്നും മന്ത്രി പരിഹസിച്ചു.

Content Highlights: The Vyttila flyover is to be unscientifically constructed says minister Gansh kumar

dot image
To advertise here,contact us
dot image