അതിവേഗ പാത; പൊന്നാനിയിൽ ഓഫീസ് തുറന്ന് ഇ ശ്രീധരൻ, ഉദ്ഘാടനം ചെയ്ത് ഭാര്യ,മഞ്ഞക്കല്ലിടാൻ പോകുന്നില്ലെന്ന് പരിഹാസം

ജീവനക്കാർ നേരിട്ട് മാന്വലായി സർവേ നടത്തുമെന്ന് ഇ ശ്രീധരൻ

അതിവേഗ പാത; പൊന്നാനിയിൽ ഓഫീസ് തുറന്ന് ഇ ശ്രീധരൻ, ഉദ്ഘാടനം ചെയ്ത് ഭാര്യ,മഞ്ഞക്കല്ലിടാൻ പോകുന്നില്ലെന്ന് പരിഹാസം
dot image

മലപ്പുറം: അതിവേഗ പാതയുമായി ബന്ധപ്പെട്ട് പൊന്നാനിയിൽ ഇ ശ്രീധരൻ ഓഫീസ് തുറന്നു. ഭാര്യ രാധയാണ് നിലവിളക്കിന് തിരികൊളുത്തി ഓഫീസിന്റെ ഉദ്ഘാടനം നിർവഹിച്ചത്. കേന്ദ്ര ബജറ്റിൽ കേരളത്തിന് അതിവേഗ പാതയുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങളൊന്നുമില്ലെങ്കിലും ഉത്തരവ് ഉടൻ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇ ശ്രീധരൻ.

ഡിപിആർ തയ്യാറാക്കാൻ 13 കോടി രൂപ ആവശ്യപ്പെട്ടതായും വിഷയത്തിൽ ജനങ്ങളുടെ അഭിപ്രായം തേടുമെന്നും ഇ ശ്രീധരൻ മാധ്യമങ്ങളോട് പറഞ്ഞു. ഇന്നുമുതൽ ജോലി തുടങ്ങും. നമ്മൾ എന്ത് ചെയ്യുമ്പോഴും നാട്ടുകാർക്ക് ഉപദ്രവമുണ്ടാകരുത്. വേഗം പണിതീർക്കാനുള്ള കാര്യങ്ങളാണ് സ്വീകരിക്കുക. ഏപ്രിൽ- മെയ് മാസത്തോടെ ഫീൽഡ് വർക്ക് തുടങ്ങും. ഏതൊക്കെ സ്റ്റേഷനുകളാണ് വേണ്ടതെന്ന് തീരുമാനിച്ചിട്ടുണ്ട്. പദ്ധതിയിൽ 22 സ്റ്റേഷനുകളാണ് ഉള്ളത്. നാട്ടുകാരുടെ വിശ്വാസം തങ്ങൾക്ക് വേണമെന്നും ശ്രീധരൻ പറഞ്ഞു.

റഡാർ ഉപയോഗിക്കാതെ ജീവനക്കാർ നേരിട്ട് മാന്വലായി സർവേ നടത്തും. പരസ്പര സഹകരണത്തോടെയും വിട്ടുവീഴ്ചയോടും കൂടിയായിരിക്കും സ്ഥലം ഏറ്റെടുക്കൽ. ജനങ്ങളുടെ സൗകര്യം നോക്കി മാത്രമേ സ്ഥലം ഏറ്റെടുക്കൂവെന്നും ഇ ശ്രീധരൻ പറഞ്ഞു. അതേസമയം കെ റെയിൽ പദ്ധതിയെ പരിഹസിച്ച ഇ ശ്രീധരൻ, അതിവേഗ പാതയിൽ മഞ്ഞക്കല്ലിടാൻ പോകുന്നില്ലെന്ന് പറഞ്ഞു.

പദ്ധതിയുടെ ഡിപിആർ തയ്യാറാക്കാൻ കേന്ദ്ര റെയിൽവേ മന്ത്രി തന്നോട് പറഞ്ഞിരുന്നുവെന്നും തന്റെ മേൽനോട്ടത്തിൽ ഡിഎംആർസി അത് ചെയ്യണമെന്നുമാണ് മന്ത്രി ആവശ്യപ്പെട്ടതെന്നും ഇ ശ്രീധരൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാൽ കേന്ദ്ര ബജറ്റിൽ കേരളത്തിന് അതിവേഗ റെയിൽ പാത പ്രഖ്യാപിച്ചിരുന്നില്ല. ബജറ്റിൽ അതിവേഗ പാതയുമായി ബന്ധപ്പെട്ട പ്രഖ്യാപനം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല എന്നായിരുന്നു ഇതിനോടുള്ള ശ്രീധരന്റെ പ്രതികരണം.

സംസ്ഥാന സർക്കാരിന്റെ ആർആർടിഎസ് പദ്ധതിക്കെതിരെയും ശ്രീധരൻ രംഗത്തെത്തിയിരുന്നു. അതിവേഗ റെയിൽവെയുമായി താരതമ്യം ചെയ്യുമ്പോൾ ആർആർടിഎസ് ഒരു സിമ്പിൾ വേസ്റ്റ് ആണെന്നും കേരളത്തിൽ പ്രായോഗികമല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Content Highlights: E Sreedharan opens office in Ponnani in connection with high speed rail project

dot image
To advertise here,contact us
dot image