

തിരുവനന്തപുരം: പ്രീമിയം കൗണ്ടറുകളിലെ മദ്യ വിൽപ്പന പൂർണമായും ഡിജിറ്റൽ ഇടപാട് വഴിയാക്കാൻ സമയം നീട്ടി നൽകി ബെവ്കോ. ഒരു മാസത്തേക്ക് കൂടിയാണ് സമയം നീട്ടി നൽകിയത്. ഇതോടെ മാർച്ച് 15 മുതലായിരിക്കും ഡിജിറ്റൽ ഇടപാട് സമ്പൂർണമായി നടപ്പാക്കുക. നേരത്തെ ഫെബ്രുവരി 15 മുതൽ ആയിരുന്നു ഡിജിറ്റൽ ആക്കാൻ നിർദേശം നൽകിയിരുന്നത്.
ആവശ്യമായ നോട്ടീസുകൾ ഉപഭോക്താക്കൾ കാണത്തക്ക വിധം ഷോപ്പുകളുടെ മുന്നിൽ പ്രദർശിപ്പിക്കണമെന്ന് നിർദേശമുണ്ട്.
കറൻസി ഇടപാടുകൾ ഇല്ലാതാകുന്നതോടെ മദ്യ വിതരണത്തിനുള്ള സമയം ലാഭിക്കുക, തിരക്ക് കുറയ്ക്കുക, ഇടപാട് രേഖകൾ ഉറപ്പാക്കുക തുടങ്ങിയവയാണ് ബെവ്കോ ലക്ഷ്യമിടുന്നത്. എന്നാൽ പണമിടപാട് പൂർണമായും ഡിജിറ്റലാക്കുന്നത് ബുദ്ധിമുട്ടുകൾ കൂടുമെന്നും ജീവനക്കാരും ഉപഭോക്താക്കളും തമ്മിലുള്ള പ്രശ്‌നത്തിന് കാരണമാകുമെന്നും ആശങ്ക ഉയരുന്നുണ്ട്.
Content Highlights: Bevco extends deadline to make liquor sales at premium counters completely digital payment