കെ റെയില്‍ അടഞ്ഞ അധ്യായം; ശശി തരൂര്‍ കോണ്‍ഗ്രസില്‍ തുടരുമെന്നതിന് എത്രമാസത്തെ ഉറപ്പുണ്ട്: ബിനോയ് വിശ്വം

കോണ്‍ഗ്രസ് എം പി ശശി തരൂരിനെയും ബിനോയ് വിശ്വം കടന്നാക്രമിച്ചു

കെ റെയില്‍ അടഞ്ഞ അധ്യായം; ശശി തരൂര്‍ കോണ്‍ഗ്രസില്‍ തുടരുമെന്നതിന് എത്രമാസത്തെ ഉറപ്പുണ്ട്: ബിനോയ് വിശ്വം
dot image

ന്യൂഡല്‍ഹി: കെ റെയില്‍ അടഞ്ഞ അധ്യായമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. അതിവേഗ റെയില്‍ ഉണ്ടാവും. അത് ഏത് പദ്ധതിയായാലും കുഴപ്പമില്ല. കേരള സര്‍ക്കാരിന് പിടിവാശിയൊന്നുമില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.

'പേരല്ല വിഷയം. ആളുകള്‍ക്ക് സഞ്ചരിക്കാന്‍ ഉചിതമായ മാര്‍ഗം വേണം. സ്ഥലലഭ്യതയാണ് കേരളത്തിന്റെ പ്രശ്‌നം. ജനജീവിതത്തെയും അവരുടെ കൃഷിയിടങ്ങളെയും വാസസ്ഥലങ്ങളെയും ബാധിക്കാതെ ഏറ്റവും ചുരുങ്ങിയ സ്ഥലവിനിയോഗത്തില്‍ ഏറ്റവും വേഗതയേറിയ യാത്രാ മാര്‍ഗമാണ് വേണ്ടത്. തര്‍ക്കങ്ങള്‍ക്കല്ല പ്രാധാന്യം കൊടുക്കേണ്ടത്', ബിനോയ് വിശ്വം പറഞ്ഞു.

കോണ്‍ഗ്രസ് എംപി ശശി തരൂരിനെയും ബിനോയ് വിശ്വം കടന്നാക്രമിച്ചു. തരൂര്‍ പൂര്‍ണ്ണമായും കോണ്‍ഗ്രസ് പടയാളിയായി എല്ലാരംഗത്തുണ്ടാവുമെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞത്. ബിജെപി സര്‍ക്കാരിനെ പിന്താങ്ങുന്നതിനെക്കുറിച്ച് തരൂര്‍ പറയുന്നത് ഇന്ത്യയെ പിന്താങ്ങുന്നുവെന്നാണ്. ബിജെപി സമം ഇന്ത്യ എന്ന് പറയുന്നത് കോണ്‍ഗ്രസ് വര്‍ക്കിംഗ് അംഗമാണ്. അതിനെക്കുറിച്ച് കോണ്‍ഗ്രസിന് ഒന്നും പറയാനില്ലേയെന്ന് ബിനോയ് വിശ്വം ചോദിച്ചു. മല്ലികാര്‍ജുന്‍ ഖര്‍ഗെ, രാഹുല്‍ ഗാന്ധി കൂടിക്കാഴ്ചയിലും കോണ്‍ഗ്രസിനോടുള്ള വിധേയത്വവും ബന്ധവുമാണ് തരൂര്‍ ഉറപ്പിക്കാന്‍ ശ്രമിച്ചത്. ഈ ഉറപ്പിന് എത്രമാസത്തെ വാറന്റിയുണ്ടെന്നാണ് തനിക്ക് ചോദിക്കാനുള്ളതെന്നും ബിനോയ് വിശ്വം പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പിനായി എല്‍ഡിഎഫില്‍ സീറ്റ് വിഭജനം തുടങ്ങിയിട്ടില്ല. സിപിഐ ഇത്തവണ കൂടുതല്‍ സീറ്റ് ചോദിക്കില്ലെന്നും മൂന്നാം എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്നും ബിനോയ് വിശ്വം പറഞ്ഞു.

Content Highlights: K Rail ia closed chapter said binoy viswam

dot image
To advertise here,contact us
dot image