വി ശിവന്‍കുട്ടിയുടെ അകമ്പടി വാഹനം അപകടത്തില്‍പ്പെട്ടു

കൊല്ലത്തെ പരിപാടിയില്‍ പങ്കെടുത്ത ശേഷം അടൂരിലെ പരിപാടിയില്‍ പങ്കെടുക്കാനായി പോകുന്നതിനിടെയാണ് അപകടം

വി ശിവന്‍കുട്ടിയുടെ അകമ്പടി വാഹനം അപകടത്തില്‍പ്പെട്ടു
dot image

തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ അകമ്പടി വാഹനം അപകടത്തില്‍പ്പെട്ടു. അടൂര്‍ നെല്ലിമുകളിലാണ് അപകടം ഉണ്ടായത്. വാഹനത്തിലുണ്ടായിരുന്നവരെ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി എം രാജീവ് ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്കേറ്റു.

കൊല്ലത്തെ പരിപാടിയില്‍ പങ്കെടുത്ത ശേഷം അടൂരിലെ പരിപാടിയില്‍ പങ്കെടുക്കാനായി പോകുന്നതിനിടെയാണ് അപകടം. ഗുഡ്‌സ് ഓട്ടോ മന്ത്രിയുടെ അകമ്പടി വാഹനത്തില്‍ ഇടിക്കുകയും ഇത് മറ്റൊരു കാറില്‍ ഇടിക്കുകയുമാരുന്നു. ആരുടേയും പരിക്ക് ഗുരുതരമല്ല.

Content Highlights: V Sivankutty's escort vehicle met with an accident at pathanamthitta

dot image
To advertise here,contact us
dot image