കൈക്കൂലിക്കേസിൽ പൊലീസ് ഉദ്യോഗസ്ഥന് ഏഴ് വർഷം കഠിന തടവും 50,000 രൂപ പിഴയും

കോഴിക്കോട് വിജിലൻസ് കോടതിയുടേതാണ് നടപടി

കൈക്കൂലിക്കേസിൽ പൊലീസ് ഉദ്യോഗസ്ഥന് ഏഴ് വർഷം കഠിന തടവും 50,000 രൂപ പിഴയും
dot image

കോഴിക്കോട് : കൈക്കൂലിക്കേസിൽ പൊലീസ് ഉദ്യോഗസ്ഥന് ഏഴ് വർഷം കഠിന തടവും അമ്പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. സീനിയർ പൊലീസ് ഓഫീസർ ബൈജുവിനെയാണ് കോടതി ശിക്ഷിച്ചത്. കോഴിക്കോട് വിജിലൻസ് കോടതിയുടേതാണ് നടപടി.

പരാതിക്കാരൻ്റെ ഭാര്യയെ കേസിൽ പ്രതിയാക്കാതിരിക്കാൻ 5,000 രൂപ കൈക്കൂലി ആവശ്യപ്പെടുകയും പരാതിക്കാരിൽ നിന്ന് 2,000 രൂപ കൈക്കൂലി വാങ്ങിയെന്നുമായിരുന്നു കേസ്. 2017 ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. തേഞ്ഞിപ്പലം പൊലീസ് സ്റ്റേഷനിൽ വെച്ചാണ് സംഭവം നടന്നത്.

Content Highlight : Police officer sentenced to seven years in prison and fined Rs 50,000 in bribery case

dot image
To advertise here,contact us
dot image