ഒടിടിയിൽ വീണുപോകുമെന്ന് കരുതിയോ?, സ്ട്രീമിങ്ങിലും സർവ്വം നിവിൻ മയം

നിവിന്റെ പ്രകടനത്തിനാണ് കയ്യടികൾ മുഴുവൻ ലഭിക്കുന്നത്. ഗംഭീര പ്രകടനമാണ് നിവിൻ കാഴ്ചവെച്ചതെന്നും കോമഡി സീനുകളിൽ നിവിനെ വെല്ലാൻ ആരുമില്ലെന്നാണ് കമന്റുകൾ

ഒടിടിയിൽ വീണുപോകുമെന്ന് കരുതിയോ?, സ്ട്രീമിങ്ങിലും സർവ്വം നിവിൻ മയം
dot image

അഖിൽ സത്യൻ സംവിധാനം ചെയ്യുന്ന സർവ്വം മായ വലിയ വിജയമാണ് തിയേറ്ററിൽ നിന്നും നേടുന്നത്. ആഗോള ബോക്സ് ഓഫീസിൽ സിനിമ ഇതിനോടകം 150 കോടി പിന്നിട്ടു കഴിഞ്ഞു. നിവിൻ പോളിയുടെ തിരിച്ചുവരവ് ആരാധകർ ആഘോഷിക്കുകയാണ്. ചിത്രം കഴിഞ്ഞ ദിവസം ഒടിടിയിൽ സ്ട്രീമിങ് ആരംഭിച്ചിരുന്നു. മികച്ച പ്രതികരണമാണ് സ്ട്രീമിങ്ങിലും സിനിമയ്ക്ക് ലഭിക്കുന്നത്.

നിവിന്റെ പ്രകടനത്തിനാണ് കയ്യടികൾ മുഴുവൻ ലഭിക്കുന്നത്. ഗംഭീര പ്രകടനമാണ് നിവിൻ കാഴ്ചവെച്ചതെന്നും കോമഡി സീനുകളിൽ നിവിനെ വെല്ലാൻ ആരുമില്ലെന്നാണ് കമന്റുകൾ. സിനിമയിലെ കോമഡി സീനുകളും പ്രേക്ഷകരിൽ ചിലർ കട്ട് ചെയ്തു സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നുണ്ട്. റിയ ഷിബുവും നിവിനൊപ്പം അഭിനന്ദനങ്ങൾ വാരിക്കൂട്ടുന്നുണ്ട്. ഡെലുലു എന്ന കഥാപാത്രമായി റിയ പെർഫെക്റ്റ് ആയിരുന്നു എന്നാണു അഭിപ്രായങ്ങൾ. സാധാരണയായി തിയേറ്ററിൽ ഹിറ്റാകുന്ന സിനിമകൾക്ക് ഒടിടിയിൽ എത്തുമ്പോൾ ട്രോൾ ലഭിക്കുക പതിവാണ് എന്നാണ് സ്ട്രീമിങ്ങിലും സർവ്വം മായയ്ക്ക് മികച്ച അഭിപ്രായങ്ങൾ ആണ് ലഭിക്കുന്നത്. ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് സിനിമ സ്ട്രീം ചെയ്യുന്നത്.

പാച്ചുവും അത്ഭുതവിളക്കും എന്ന സിനിമയ്ക്ക് ശേഷം അഖിൽ സത്യൻ ഒരുക്കിയ ചിത്രമാണ് സർവ്വം മായ. പുറത്തിറങ്ങി വെറും പത്ത് ദിവസം കൊണ്ടാണ് സർവ്വം മായ 100 കോടി നേടിയത്. ഫൺ സ്വഭാവത്തിൽ ഒരുങ്ങിയ ആദ്യ പകുതിയും ഇമോഷണൽ, ഫീൽ ഗുഡ് രണ്ടാം പകുതിയുമാണ് സിനിമയുടെ പ്രത്യേകത എന്നാണ് അഭിപ്രായങ്ങൾ. സെൻട്രൽ പിക്ചേഴ്സ് ആണ് സിനിമ കേരളത്തിൽ വിതരണം ചെയ്യുന്നത്. എ പി ഇന്റർനാഷണൽ ആണ് റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിന്റെ അവകാശം നേടിയത്. ഗൾഫ് രാജ്യങ്ങളിൽ ചിത്രം തിയേറ്ററിൽ എത്തിച്ചത് ഹോം സ്ക്രീൻ എന്റർടൈൻമെന്റ് ആണ്.

Content Highlights: Nivin pauly film sarvam maya gets positive response after streaming on OTT

dot image
To advertise here,contact us
dot image