ടി20 ലോകകപ്പ് നിയന്ത്രിക്കാൻ മലയാളിയും; ഇന്ത്യയിൽ നിന്ന് മൂന്ന് അംപയർമാർ

ഫെബ്രുവരി ഏഴിന് നടക്കുന്ന പാകിസ്താൻ - നെതർലാൻഡ്‌സ് മത്സരത്തോടെയാണ് ടി20 ലോകകപ്പിന് തുടക്കമാവുക

ടി20 ലോകകപ്പ് നിയന്ത്രിക്കാൻ മലയാളിയും; ഇന്ത്യയിൽ നിന്ന് മൂന്ന് അംപയർമാർ
dot image

ഇന്ത്യയും ശ്രീലങ്കയും ചേർന്ന് ആതിഥേയത്വം വഹിക്കുന്ന 2026 ടി20 ലോകകപ്പിനായുള്ള മാച്ച് ഒഫീഷ്യൽസിനെ പ്രഖ്യാപിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ. പട്ടികയിൽ ഇടംപിടിച്ചവരിൽ ഒരു മലയാളിയടക്കം മൂന്ന് പേർ ഇന്ത്യയിൽ നിന്നുള്ളവരാണ്. ഇന്ത്യയുടെ എലൈറ്റ് പാനൽ അംപയര്‍ നിതിൻ മേനോൻ, ജെ മദനഗോപാൽ, മലയാളി അംപയർ കെഎൻ അനന്തപത്മനാഭൻ എന്നിവരാണ് ലോകവേദിയിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന അംപയർമാർ. ജവഗൽ ശ്രീനാഥ് മാച്ച് റഫറിമാരുടെ പട്ടികയിലും ഇടംനേടി.

മലയാളിയായ കെഎൻ അനന്തപത്മനാഭന് ഇത് തന്റെ അംപയറായുള്ള ആദ്യ ലോകകപ്പ് അരങ്ങേറ്റമാണ്. കേരള മുൻ താരം കൂടിയായിരുന്നു അദ്ദേഹം. മറ്റൊരു അംപയറായ മദനഗോപാലിന്റെ രണ്ടാമത്തെ ലോകകപ്പുമാണിത്.

2021, 2022, 2024 എന്നീ വർഷങ്ങൾക്ക് ശേഷം നിതിൻ മേനോൻ തന്റെ നാലാമത്തെ ടി20 ലോകകപ്പിൽ അംപയറാകുന്നു എന്ന പ്രത്യേകതയും ഉണ്ട്. ഐസിസിയുടെ എലൈറ്റ് പാനലിലെ ഏക ഇന്ത്യക്കാരൻ കൂടിയാണ് അദ്ദേഹം. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യ - ന്യൂസിലാൻഡ് ടി20 പരമ്പരയുടെ ഭാഗമായ നിതിൻ മേനോൻ, പരമ്പരയുടെ അവസാന മത്സരത്തോടെ തന്റെ 150-ാമത്തെ അന്താരാഷ്ട്ര മത്സരം എന്ന ചരിത്രനേട്ടം സ്വന്തമാക്കുകയും ചെയ്യും. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ അംപയർ കൂടിയായിരിക്കും അദ്ദേഹം.

ടൂർണമെന്റ്റിലെ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ 24 അംപയർമാരും ആറ് മാച്ച് റഫറിമാരും ചേർന്നാണ് നിയന്ത്രിക്കുന്നത്. ഫെബ്രുവരി ഏഴിന് നടക്കുന്ന പാകിസ്താൻ - നെതർലാൻഡ്‌സ് മത്സരത്തോടെയാണ് ടി20 ലോകകപ്പിന് തുടക്കമാകുന്നത്. അന്ന് രാത്രി ഏഴിന് നടക്കുന്ന മത്സരത്തിൽ ആതിഥേയരായ ഇന്ത്യ യുഎസ്എയെയും നേരിടും.

Content highlights: Three umpires from India to officiate the 2026 T20 World Cup

dot image
To advertise here,contact us
dot image