മിഠായി നൽകാമെന്ന് പറഞ്ഞ് പന്ത്രണ്ട് വയസുകാരിയെ പീഡിപ്പിച്ചു; പ്രതിക്ക് 43 വർഷം കഠിന തടവും 40,000 രൂപ പിഴയും

2021ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്

മിഠായി നൽകാമെന്ന് പറഞ്ഞ് പന്ത്രണ്ട് വയസുകാരിയെ പീഡിപ്പിച്ചു; പ്രതിക്ക് 43 വർഷം കഠിന തടവും 40,000 രൂപ പിഴയും
dot image

തിരുവനന്തപുരം : തിരുവനന്തപുരത്ത് പന്ത്രണ്ട് വയസുകാരിയെ മിഠായി നൽകി പീഡിപ്പിച്ച സംഭവത്തിൽ പ്രതിക്ക് 43 വർഷം കഠിന തടവും 40,000 രൂപയും ശിക്ഷ വിധിച്ച് കോടതി. തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി അഞ്ജു മീര ബിര്‍ളയാണ് ശിക്ഷ വിധിച്ചത്.

2021ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. മിഠായി നല്‍കാം എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് കുട്ടിയെ ശുചിമുറിയിൽ കയറ്റിയായിരുന്നു പ്രതി പീഡിപ്പിച്ചത്. പ്രതി ഭീഷണിപ്പെടുത്തിയതിനാല്‍ ആദ്യത്തെ സംഭവം കുട്ടി പുറത്ത് പറഞ്ഞില്ല.

രണ്ടാമത്തെ ദിവസം ഇവര്‍ ഒരുമിച്ച് നില്‍ക്കുന്നത് മറ്റൊരാള്‍ കണ്ടിരുന്നു. കുട്ടി പരിഭ്രമിച്ചു നില്‍ക്കുന്നതില്‍ സംശയം തോന്നി ചോദിച്ചപ്പോഴാണ് പീഡന വിവരം കുട്ടി പറയുന്നത്. തിരുവനന്തപുരം നഗരത്തിലെ ഹോസ്റ്റൽ കെട്ടിടത്തിൽ വെച്ചാണ് പീഡനം നടന്നത്. ഹോസ്റ്റലിൽ ക്ലീനറായിരുന്നയാളാണ് പ്രതി. ആരുമില്ലാത്ത സമയം നോക്കിയായിരുന്നു ഇയാൾ കുട്ടിയെ പീഡിപ്പിച്ചത്.

Content Highlight : Accused sentenced for attacking 12-year-old girl in Thiruvananthapuram.The sentence was pronounced by Thiruvananthapuram Fast Track Special Court Judge Anju Meera Birla.

dot image
To advertise here,contact us
dot image