മരിച്ചുപോയവര്‍ നിഴലുപോലെ കൂടെവരുന്നുവെന്ന തോന്നല്‍; എന്താണ് തേര്‍ഡ് മാന്‍ സിന്‍ഡ്രോം

2009 ല്‍ ജോണ്‍ ഗീഗറിന്റെ ' ദി തേഡ് മാന്‍ ഫാക്ടര്‍:സര്‍വൈവിംഗ് ദി ഇംപോസിബിള്‍' എന്ന പുസ്തകത്തിലൂടെയാണ് ഈ പ്രതിഭാസം ശ്രദ്ധിക്കപ്പെടുന്നത്

മരിച്ചുപോയവര്‍ നിഴലുപോലെ കൂടെവരുന്നുവെന്ന തോന്നല്‍; എന്താണ് തേര്‍ഡ് മാന്‍ സിന്‍ഡ്രോം
dot image

ജീവന്‍ നഷ്ടപ്പെടാന്‍ പോകുന്നതുപോലെ തോന്നുന്ന സാഹചര്യങ്ങളില്‍ മരിച്ചുപോയ നമ്മുടെ പ്രിയപ്പെട്ടവരോ അല്ലെങ്കില്‍ മറ്റാരെങ്കിലുമോ ഒരു വഴികാട്ടിയായി നമ്മുടെയൊപ്പം നടക്കുന്നതായി തോന്നും. നിങ്ങള്‍ക്കാര്‍ക്കെങ്കിലും ഇങ്ങനെ തോന്നിയിട്ടുണ്ടോ?. മരണസമയത്ത് മാത്രമല്ല നമ്മള്‍ ഒറ്റപ്പെടുന്ന സാഹചര്യങ്ങളില്‍ നമുക്ക് കൂട്ടായി ഇങ്ങനെ ഒരാള്‍ വരുന്നതായി തോന്നുമെന്നാണ് ശാസ്ത്രം പറയുന്നത്.

third man syndronme

എന്താണ് തേര്‍ഡ് മാന്‍ സിന്‍ഡ്രോം

തേര്‍ഡ്മാന്‍ സിന്‍ഡ്രാം, തേര്‍ഡ് മാന്‍ ഫാക്ടര്‍ എന്നും അറിയപ്പെടുന്നു. അങ്ങേയറ്റത്തെ സമ്മര്‍ദ്ദത്തെയോ ജീവന് ഭീഷണിയായ സാഹചര്യങ്ങളേയോ അതിജീവിച്ച വ്യക്തികളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള ഒരു പ്രതിഭാസമാണിത്. ഇങ്ങനെ ഒരാളുടെ സാന്നിധ്യം അനുഭവിക്കുന്നവര്‍ പലപ്പോഴും തങ്ങളുടെ ദുരിത കാലത്ത് അവരെ ആശ്വസിപ്പിക്കുകയോ നേര്‍വഴി കാട്ടുകയോ ചെയ്യുന്ന ദയാലുവായ ഒരാളുടെ അദൃശ്യ സാന്നിധ്യം അനുഭവിക്കുന്നതായി പറയപ്പെടുന്നു.

2009-ല്‍ ജോണ്‍ ഗീഗറിന്റെ 'ദി തേര്‍ഡ് മാന്‍ ഫാക്ടര്‍: സര്‍വൈവിംഗ് ദി ഇംപോസിബിള്‍' എന്ന പുസ്തകത്തിലൂടെയാണ് ഈ പ്രതിഭാസം ലോക ശ്രദ്ധയില്‍പ്പെട്ടത്. എന്നാല്‍ ഒരു നൂറ്റാണ്ടിലേറെയായി നിരവധി കേസുകള്‍ ഇതുമായി ബന്ധപ്പെട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. പ്രത്യേകിച്ച് 1916-ല്‍ അന്റാര്‍ട്ടിക്ക് പര്യവേക്ഷകനായ ഏണസ്റ്റ് ഷാക്കിള്‍ട്ടണ്‍ നടത്തിയ ഒരു യാത്രാ വിവരണം ഉള്‍പ്പെടെ.

third man syndronme

ഗീഗര്‍, ഈ വിഷയത്തെക്കുറിച്ച് കൂടുതല്‍ ഗവേഷണം നടത്തുന്നതിനിടെയാണ് ആംഗ്ലോ-ഐറിഷ് പര്യവേക്ഷകനായ സര്‍ ജോര്‍ജ്ജ് ഷാക്കിള്‍ട്ടണ്‍ (1874-1922) എഴുതിയ ഒരു ഓര്‍മ്മക്കുറിപ്പില്‍ വിവരിച്ചിരിക്കുന്ന കൗതുകകരമായ ഒരു കഥ കണ്ടത്. ക്ഷീണിതരും ഒറ്റപ്പെട്ട് പോയവരുമായ ഷാക്കിള്‍ട്ടണും കൂട്ടരും സൗത്ത് ജോര്‍ജിയ ദ്വീപിലൂടെ നടത്തിയ യാത്രയ്ക്കിടെ നാലാമതൊരു വ്യക്തി തങ്ങള്‍ക്കരികിലൂടെ നടക്കുന്നതായി അനുഭവിക്കപ്പെട്ടുവെന്നാണ് എഴുതിയിരുന്നത്. ഒന്നിലധികം അംഗങ്ങള്‍ ഉണ്ടായിരുന്ന ആ യാത്രയില്‍ ഓരോരുത്തരും നാലാമതുള്ള വ്യക്തിയുടെ സാന്നിധ്യം അനുഭവിച്ചിട്ടുണ്ടെന്ന് പറയുന്നു. അങ്ങനെ ഒരാള്‍ ഇല്ല എന്നാതാണ് വാസ്തവം.

third man syndronme

Also Read:

പര്‍വതാരോഹകര്‍, പട്ടാളക്കാര്‍, അപകടത്തില്‍പ്പെട്ടവര്‍ തുടങ്ങിയ വിവിധ ആഘാതകരമായ അനുഭവങ്ങളില്‍ നിന്ന് അതിജീവിച്ചവരില്‍ സമാനമായ അനുഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അവരുടെ സാന്നിധ്യം മരിച്ചുപോയ പ്രിയപ്പെട്ടവരുമായോ അറിയപ്പെടുന്ന വ്യക്തികളുമായോ സാമ്യമുള്ളതായി തോന്നും. ചിലര്‍ ഈ അനുഭവങ്ങളെ ആത്മീയ വ്യാഖ്യാനങ്ങളുമായി ബന്ധപ്പെടുത്തുമ്പോള്‍, മറ്റുള്ളവര്‍ ഉയര്‍ന്ന സമ്മര്‍ദ്ദ സാഹചര്യങ്ങളില്‍, പ്രത്യേകിച്ച് ഇന്ദ്രിയങ്ങളുടെ അഭാവം ഉള്‍പ്പെടുന്ന സാഹചര്യങ്ങളില്‍, മാനസിക അതിജീവന സംവിധാനങ്ങളില്‍ നിന്ന് ഉടലെടുത്തേക്കാവുന്ന കാര്യങ്ങളുമായി ഇതിനെ ബന്ധപ്പെടുത്തുന്നു. ശാസ്ത്രീയ വീക്ഷണകോണില്‍ നിന്ന് തേര്‍ഡ് മാന്‍ സിന്‍ഡ്രോം ഇപ്പോഴും മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുകള്‍ അതിന്റെ നിര്‍വചിക്കുന്ന സവിശേഷതകള്‍ ട്രോമ ഇരകള്‍ക്കുള്ള ചികിത്സകളില്‍ വിജയകരമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Content Highlights :In situations where we feel like we are about to lose our lives, our deceased loved ones or someone else may seem to be walking with us as a guide

dot image
To advertise here,contact us
dot image