ബ്രാഞ്ച് സെക്രട്ടറി വീട് വെക്കാന്‍ അനുവദിക്കുന്നില്ല; സിപിഐഎം മലപ്പുറം ജില്ലാ കമ്മിറ്റി ഓഫീസിന് മുന്നില്‍ സമരം

വീട് വെക്കാന്‍ അനുവദിക്കുന്നില്ല എന്ന് ആരോപിച്ചാണ് സമരം.

ബ്രാഞ്ച് സെക്രട്ടറി വീട് വെക്കാന്‍ അനുവദിക്കുന്നില്ല; സിപിഐഎം മലപ്പുറം ജില്ലാ കമ്മിറ്റി ഓഫീസിന് മുന്നില്‍ സമരം
dot image

മലപ്പുറം: സിപിഐഎം മലപ്പുറം ജില്ലാ കമ്മിറ്റി ഓഫീസിന് മുന്നില്‍ സമരവുമായി കുടുംബം. തിരൂരങ്ങാടി സ്വദേശി റിയാസും കുടുംബവുമാണ് സമരം നടത്തുന്നത്. ബ്രാഞ്ച് സെക്രട്ടറി വീട് വെക്കാന്‍ അനുവദിക്കുന്നില്ല എന്ന് ആരോപിച്ചാണ് സമരം.

പാര്‍ട്ടി കുടുംബവുമായി ചര്‍ച്ച ചെയ്ത് പരിഹരിക്കണമെന്ന് ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി ശശികുമാര്‍ പറഞ്ഞു. പരാതി പാര്‍ട്ടി പരിശോധിക്കും. ഇപ്പോഴത്തെ സമരം ആസൂത്രിതതമാണോയെന്ന സംശയം ഉണ്ടെന്നും ശശികുമാര്‍ പറഞ്ഞു.

dot image
To advertise here,contact us
dot image