ആര് കപ്പെടുക്കും? കണ്ണൂരോ തൃശ്ശൂരോ? സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് കൊടിയിറങ്ങും

സ്വര്‍ണ്ണക്കപ്പിനായി കണ്ണൂരിന്റെ മുന്നേറ്റം തുടരുകയാണെങ്കിലും ഒപ്പത്തിനൊപ്പം തൃശ്ശൂരുമുണ്ട്

ആര് കപ്പെടുക്കും? കണ്ണൂരോ തൃശ്ശൂരോ? സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് കൊടിയിറങ്ങും
dot image

തൃശ്ശൂര്‍: 64ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് തൃശ്ശൂരില്‍ ഇന്ന് കൊടിയിറങ്ങും. സമാപനസമ്മേളനം വൈകിട്ട് നാലിന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉദ്ഘാടനം ചെയ്യും. മോഹന്‍ലാല്‍ ആണ് മുഖ്യാതിഥി. മന്ത്രി കെ രാജന്‍ അധ്യക്ഷനാകും.

സ്വര്‍ണ്ണക്കപ്പിനായി കണ്ണൂരിന്റെ മുന്നേറ്റം തുടരുകയാണെങ്കിലും ഒപ്പത്തിനൊപ്പം തൃശ്ശൂരുമുണ്ട്. കണ്ണൂര്‍ 990 പോയിന്റ്, തൃശ്ശൂര്‍ 983, പാലക്കാട് 982, കോഴിക്കോട് 981 എന്നിങ്ങനെയാണ് പോയിന്റ് നില. വിജയികള്‍ക്കുള്ള സ്വര്‍ണക്കപ്പ് മന്ത്രി വി ശിവന്‍കുട്ടിയും മോഹന്‍ലാലും കൈമാറും. സ്പീക്കര്‍ എഎന്‍ ഷംസീര്‍ മുഖ്യപ്രഭാഷണം നടത്തും.

തൃശ്ശൂര്‍ തേക്കിന്‍കാട് മൈതാനത്തെ എക്‌സിബിഷന്‍ ഗ്രൗണ്ടിലാണ് സമാപന ചടങ്ങുകള്‍. ഒന്നാം വേദിയിലെ നാടോടി നൃത്തമാണ് അവസാനദിവസത്തെ പ്രധാന മത്സരം. ഇന്ന് അവധിയായതിനാല്‍ തേക്കിന്‍കാട് മൈതാനത്ത് വന്‍ജനത്തിരക്ക് പ്രതീക്ഷിക്കുന്നുണ്ട്. ആദ്യദിനം മുതല്‍ തേക്കിന്‍കാട് മൈതാനത്തെ മൂന്ന് വേദികളിലും വലിയ തിരക്കാണ്.

Content Highlights: State School kalolsavam end today Mohanlal Chief Guest

dot image
To advertise here,contact us
dot image