

കോഴിക്കോട്: പുതിയ പാസ്‌പോര്‍ട്ടുള്ള പ്രവാസികള്‍ക്ക് എസ്‌ഐആറില്‍ പേര് ചേര്‍ക്കാനാകാത്ത പ്രശ്‌നം പരിഹരിക്കുന്നതിനായി വെബ്‌സൈറ്റില്‍ ആവശ്യമായ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് മുസ് ലിം ലീഗ് ദേശീയ വൈസ് പ്രസിഡന്റും പ്രവാസി വ്യവസായിയുമായ കെ സൈനുല്‍ ആബിദീന്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു.
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും കേരളത്തിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്കും അയച്ച കത്തിലൂടെയാണ് പരിഹാരത്തിന് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. പുതിയ പാസ്പോര്‍ട്ടുകളുടെ നമ്പറിലെ രണ്ടാമത്തെ അക്ഷരം ടൈപ്പ് ചെയ്യാന്‍ വെബ്സൈറ്റില്‍ സൗകര്യമില്ലാത്തതാണ് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് തടസ്സമാകുന്നത്. പഴയ പാസ്‌പോർട്ട് നമ്പറുകൾക്ക് അനുസൃതമായ ഫോർമാറ്റാണ് നിലവിൽ വെബ്‌സൈറ്റിൽ നൽകിയിരിക്കുന്നത്.
ഈ പ്രശ്‌നം പരിഹരിക്കുന്നതിന് അതിനാവശ്യമായ നടപടി എടുക്കണമെന്നാണ് കെ സൈനുല്‍ ആബിദീന്‍ ആവശ്യപ്പെട്ടത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനും കേരളത്തിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ ഖേല്‍ക്കറിനുമാണ് സൈനുല്‍ ആബിദീന്‍ കത്തയച്ചത്.
Content Highlights: Muslim League national vice president K Sainul Abideen has demanded changes to the SIR website to resolve registration issues faced by expatriates with new passports