

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തകർപ്പൻ വിജയം സ്വന്തമാക്കി ചെൽസി. സ്റ്റാംഫോർഡ് ബ്രിഡ്ജിൽ നടന്ന മത്സരത്തിൽ ബ്രെന്റ്‌ഫോർഡിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ദ ബ്ലൂസ് തകർത്ത്. മറ്റൊരു പ്രീമിയർ ലീഗ് മത്സരത്തിൽ ലിവർപൂളിനെ ബേൺലി സമനിലയിൽ തളച്ചു.
ജാവോ പെഡ്രോ, കോൾ പാമർ എന്നിവർ നേടിയ ഗോളുകളാണ് ചെൽസിക്ക് നിർണ്ണായകമായ മൂന്ന് പോയിന്റുകൾ സമ്മാനിച്ചത്. ലിയാം റോസീനിയർക്ക് കീഴിലിറങ്ങിയ ചെൽസിക്ക് പോയിന്റ് പട്ടികയിൽ തങ്ങളുടെ മുന്നിൽ ഉണ്ടായിരുന്ന ബ്രെന്റ്‌ഫോർഡിനെതിരെ വ്യക്തമായ ആധിപത്യം പുലർത്തി. ഈ വിജയത്തോടെ 37 പോയിന്റുമായി ചെൽസി പട്ടികയിൽ ആറാം സ്ഥാനത്തേക്ക് ഉയർന്നു.
മറ്റൊരു മത്സരത്തിൽ ലിവർപൂളിന് സമനില വഴങ്ങേണ്ടി വന്നു. ആൻഫീൽഡിൽ നടന്ന പോരാട്ടത്തിൽ ബേൺലിയും ലിവർപൂളും ഓരോ ഗോളടിച്ച് പിരിഞ്ഞു. 42-ാം മിനിറ്റില്‍ ഫ്‌ളോറിയാന്‍ വിര്‍ട്‌സിലൂടെ മുന്നിലെത്തിയ ലിവര്‍പൂളിനെ 65-ാം മിനിറ്റില്‍ മാര്‍കസ് എഡ്വേര്‍ഡ്‌സിന്റെ ഗോളിലൂടെ ബേണ്‍ലി സമനിലയില്‍ കുരുക്കി. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂൾ വഴങ്ങുന്ന തുടർച്ചയായ നാലാം സമനിലയാണിത്.
Content Highlights: Premier League: chelsea beats brentford, Liverpool Drew with Burnley