പൊങ്കലിന് ശേഷം വമ്പൻ ക്ലാഷ്; വിജയ്‍യും അജിത്തും ഒരേ ദിവസം തിയേറ്ററിൽ ഏറ്റുമുട്ടും, ആവേശത്തിൽ ആരാധകർ

വിജയ് ചിത്രം തന്നെ ഈ മാച്ചിൽ വിജയിക്കും എന്ന് പറയുന്നുണ്ടെങ്കിലും ആരാധകർ അജിത്തിനെ കാണാനും കാത്തിരിക്കുകയാണ്.

പൊങ്കലിന് ശേഷം വമ്പൻ ക്ലാഷ്; വിജയ്‍യും അജിത്തും ഒരേ ദിവസം തിയേറ്ററിൽ ഏറ്റുമുട്ടും, ആവേശത്തിൽ ആരാധകർ
dot image

തമിഴ് സിനിമയെ സംബന്ധിച്ച് പൊങ്കൽ റിലീസിന് പ്രാധാന്യം ഏറെയാണ്. സൂപ്പർ സ്റ്റാറുകളുടെ വമ്പൻ സിനിമകളാണ് ഇക്കുറി പൊങ്കലിന് ക്ലാഷിന് ഒരുങ്ങിയത്. ഇവർക്കൊപ്പം വിജയ് ചിത്രം ജന നായകനും എത്തേണ്ടതായിരുന്നു. എന്നാൽ സെൻസർ ലബ്ബഹികതിരുന്നതിനാൽ സിനിയമയുടെ റീലീസ് നീട്ടുകയായിരുന്നു. വിജയ്‌യുടെ ആരാധകർക്ക് വേണ്ടി തെരി വീണ്ടും റീ റീലീസ് ചെയ്യാനും പ്ലാൻ ചെയ്തിരുന്നു. എന്നാൽ പൊങ്കൽ റീലിസിനൊപ്പം സിനിമ ഇറക്കരുതെന്ന ആവശ്യവുമായി മറ്റു സിനിമകളുടെ നിർമാതാക്കൾ എത്തിയിരുന്നു.

ഇപ്പോഴിതാ പൊങ്കലിന് ശേഷം വമ്പൻ ക്ലാഷിന് ഒരുങ്ങാൻ തയ്യാറാക്കുകയാണ് തമിഴ് സിനിമ. ഇത്തവണ വ്യത്യസ്തമായി റീ റിലീസുകൾ തമ്മിലാണ് ക്ലാഷ്. വിജയ്‌യുടെ തെരിയും അജിത്തിന്റെ മങ്കാത്തയും തമ്മിൽ ഏറ്റുമുട്ടും. ഇരു ചിത്രങ്ങളും ഒരു ദിവസമാണ് തിയേറ്ററിൽ എത്തുന്നത്. ജനുവരി 23 നാണ് സിനിമകളുടെ റീലിസ്.

1996 മുതല്‍ നിരവധി വിജയ്-അജിത് ചിത്രങ്ങള്‍ തിയേറ്ററുകളില്‍ ഒരേസമയം റിലീസ് ചെയ്തിട്ടുണ്ട്. കോയമ്പത്തൂര്‍ മാപ്പിളൈയും വാന്‍മതിയും ബോക്‌സ് ഓഫീസില്‍ ഏറ്റുമുട്ടിയിരുന്നു. 2023 ലാണ് ഇവരുടെ ചിത്രങ്ങള്‍ അവസാനമായി ബോക്‌സ് ഓഫീസില്‍ ഏറ്റുമുട്ടിയത്. പൊങ്കല്‍ റിലീസായെത്തിയ വാരിസും തുനിവും. വിജയ് ചിത്രം തന്നെ ഈ മാച്ചിൽ വിജയിക്കും എന്ന് പറയുന്നുണ്ടെങ്കിലും ആരാധകർ മങ്കാത്ത കാണാനും കാത്തിരിക്കുകയാണ്.

Content Highlights: Tamil cinema is gearing up for a major box office clash as films starring Vijay and Ajith are set to release in theatres on the same day. The simultaneous release has generated huge excitement among fans and trade circles, with expectations of strong competition and record-breaking collections.

dot image
To advertise here,contact us
dot image