മന്ദാനയ്ക്ക് സെഞ്ച്വറി ജസ്റ്റ് മിസ്! വനിതാ പ്രീമിയര്‍ ലീഗില്‍ സ്വപ്‌നക്കുതിപ്പുമായി ആര്‍സിബി

ആര്‍സിബിക്ക് വേണ്ടി ക്യാപ്റ്റന്‍ സ്മൃതി മന്ദാനയും ജോര്‍ജിയ വോളും അര്‍ധ സെഞ്ച്വറി നേടി

മന്ദാനയ്ക്ക് സെഞ്ച്വറി ജസ്റ്റ് മിസ്! വനിതാ പ്രീമിയര്‍ ലീഗില്‍ സ്വപ്‌നക്കുതിപ്പുമായി ആര്‍സിബി
dot image

വനിതാ പ്രീമിയര്‍ ലീഗില്‍ വിജയക്കുതിപ്പ് തുടര്‍ന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ എട്ട് വിക്കറ്റിന്റെ വിജയമാണ് മുന്‍ ചാമ്പ്യന്മാര്‍ സ്വന്തമാക്കിയത്. ക്യാപിറ്റല്‍സ് ഉയര്‍ത്തിയ 167 റണ്‍സ് വിജയലക്ഷ്യം പത്ത് പന്തുകള്‍ ബാക്കിനില്‍ക്കെ രണ്ട് വിക്കറ്റ് നഷ്ടപ്പെടുത്തി ആര്‍സിബി മറികടന്നു.

ആര്‍സിബിക്ക് വേണ്ടി ക്യാപ്റ്റന്‍ സ്മൃതി മന്ദാനയും ജോര്‍ജിയ വോളും അര്‍ധ സെഞ്ച്വറി നേടി. തകര്‍പ്പന്‍ ഇന്നിങ്‌സ് പുറത്തെടുത്ത മന്ദാനയ്ക്ക് നാല് റണ്‍സകലെ സെഞ്ച്വറി നഷ്ടമാവുകയായിരുന്നു.

നവിമുംബൈയില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹി നിശ്ചിത 20 ഓവറില്‍ 166 റണ്‍സിന് ഓള്‍ഔട്ടായിരുന്നു. 41 പന്തില്‍ 62 റണ്‍സെടുത്ത ഷഫാലി വര്‍മയാണ് ഡല്‍ഹിയുടെ ടോപ് സ്‌കോറര്‍. ആര്‍സിബിക്ക് വേണ്ടി ലോറന്‍ ബെല്‍, സായാലി എന്നിവര്‍ മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തി.

മറുപടി ബാറ്റിങ്ങില്‍ ക്യാപ്റ്റന്‍ സ്മൃതി മന്ദാന മുന്നില്‍ നിന്ന് നയിക്കുകയായിരുന്നു. 61 പന്തില്‍ മൂന്ന് സിക്‌സറും 13 ബൗണ്ടറിയും സഹിതം 96 റണ്‍സെടുത്താണ് മന്ദാന പുറത്തായത്. 42 പന്തില്‍ 54 റണ്‍സെടുത്ത് ജോര്‍ജിയ വോളും പുറത്താകാതെ നിന്നു. ഇതോടെ നാലില്‍ നാലും വിജയിച്ച ആര്‍സിബി പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.

Content Highlights: WPL 2026: Smriti misses out on century, RCB continue winning streak; beat DC by 8 wickets

dot image
To advertise here,contact us
dot image